ഹിജാബ് ധരിക്കാതെ മാരത്തോണിൽ പങ്കെടുത്തു സംഘാടകരെ അറസ്റ്റ് ചെയ്ത് ഇറാൻ

Iran Hijab Case

ഇറാനിലെ തീരദേശ ദ്വീപായ കിഷിൽ നടന്ന മാരത്തോണിൽ ഹിജാബ് ധരിക്കാതെ സ്ത്രീകൾ പങ്കെടുത്തതിൽ മത്സര സംഘാടകരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. ഇറാനിലെ നീതി ന്യായ വിഭാ​ഗത്തിന്റേതാണ് ഉത്തരവ്. വെള്ളിയാഴ്ചയാണ് ഇറാനിലെ കിഷിൽ അയ്യായിരത്തോളം ആൾക്കാ‌ പങ്കെടുത്ത മാരത്തോൺ നടന്നത്. ഇതിൽ ഏകദേശം 2000 സ്ത്രീകളും 3000 പുരുഷന്മാരുമാണ് പങ്കെടുത്തത്.

പങ്കെടുത്ത സ്ത്രീകളിൽ കുറച്ച് പേരാണ് ഹിജാബ് ധരിക്കാതിരുന്നത്. ഇവ‌രുടെ ഫോട്ടോകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നീ‌തി ന്യായ വിഭാ​ഗത്തിൻ്റെ ഉത്തരവ്. വിഷയത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും റിപ്പോ‌ർട്ടുണ്ട്. ഒരാൾ കിഷ് ഫ്രീ സോണിലെ ഉദ്യോഗസ്ഥനാണ്, മറ്റൊരാൾ മത്സരത്തിന്റെ സ്വകാര്യ സംഘാടക കമ്പനിയിൽ ജോലി ചെയ്യുന്നയാളുമാണ്. വിഷയത്തിന് വിവധ പ്രതികരണങ്ങളാണുള്ളത്.

Also Read: ദക്ഷിണാഫ്രിക്കയിലെ മദ്യശാലയിലുണ്ടായ വെടിവയ്പ്പിൽ കുട്ടികളടക്കം 11 പേർ കൊല്ലപ്പെ

പരമ്പരാ​ഗതമായി അടിച്ചേൽപ്പിക്കുന്ന വസ്ത്രധാരണത്തെ എതി‌ർക്കുന്നതിൻ്റെ തെളിവാണിതെന്ന് ചില‌ർ പറഞ്ഞു. എന്നാൽ ഇറാനിയൻ ഉദ്യോഗസ്ഥർ ഇതിനെ നിലവിലെ സ്ഥിതിയ്ക്ക് എതിരെയുള്ള നീക്കമായി കണക്കാക്കി. രാജ്യത്തെ നിലവിലെ നിയമങ്ങൾ, ചട്ടങ്ങൾ, മത, സാമൂഹിക, തൊഴിൽപരമായ തത്വങ്ങൾ എന്നിവ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ഈ പരിപാടി പൊതു സദാചാരം ലംഘിക്കുന്ന രീതിയിലാണ് നടന്നതെന്നാണ് പ്രാദേശിക പ്രോസിക്യൂട്ടർ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News