പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ തിരികെ കൊണ്ടുവരാൻ ഇന്ത്യ; നാവികസേനയുടെ കപ്പലുകൾ അകമ്പടി സേവിക്കും

indian navy

പേർഷ്യൻ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ തിരികെ കൊണ്ടുവരാൻ ഇന്ത്യ. ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കുമെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ നാവികസേനയുടെ കപ്പലുകൾ വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് പുലർച്ചെ ഓസ്‌ലോയിലെ യുഎസ് എംബസിക്ക് സമീപം ശക്തമായ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന് കാരണമെന്താണെന്നോ ഇതിൽ ആർക്കൊക്കെ പങ്കുണ്ടെന്നോ ഉടനടി വ്യക്തമല്ലെന്ന് ഓസ്‌ലോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിലൂടെ പറഞ്ഞു. എംബസിയുമായി പൊലീസ് ആശയവിനിമയം നടത്തുന്നുണ്ടെന്നും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ALSO READ: ഇറാനിൽ മരണസംഖ്യ ഉയരുന്നു; 1,332 മനുഷ്യർ കൊല്ലപ്പെട്ടതായി ഇറാൻ ഐക്യരാഷ്ട്രസഭാ പ്രതിനിധി

ശനിയാഴ്ച ഇറാഖിലെ ബാഗ്ദാദിലുള്ള യുഎസ് എംബസിക്ക് നേരെ കത്യുഷ റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടന്നതിന് പിന്നാലെയാണ് ഈ സംഭവം നടന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൂടാതെ, ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ഇസ്രായേലിലെ ജറുസലേമിലും സ്ഫോടന ശബ്ദം കേട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News