
അയര്‍ലണ്ടില്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡിലുള്ള വീടിന് പുറത്തുവെച്ചാണ് സംഭവമുണ്ടായത്. ‘ഇന്ത്യയിലേക്ക് മടങ്ങൂ’ എന്ന് ആക്രോശിച്ചുകൊണ്ട് ആറ് വയസ്സുകാരിയെ ഒരുകൂട്ടം ആണ്‍കുട്ടികള്‍ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടന്നത്. പത്ത് മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിന് ഭക്ഷണം കൊടുക്കാനായി അകത്തേക്ക് പോയ സമയത്താണ് ആക്രമണമുണ്ടായതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
Also Read : ഇന്ത്യക്ക് പകരംതീരുവ 50 ശതമാനമാക്കി ഉയർത്തി; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
എട്ട് വര്‍ഷം മുമ്പ് കോട്ടയത്ത് നിന്ന് അയര്‍ലണ്ടിലേക്ക് താമസം മാറി അടുത്തിടെ ഐറിഷ് പൗരത്വം നേടിയ നഴ്സാണ് പെണ്‍കുട്ടിയുടെ അമ്മ.
അവള്‍ വളരെ അസ്വസ്ഥയായിരുന്നു, കരയാന്‍ തുടങ്ങി. അവള്‍ക്ക് സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല, അവള്‍ വളരെ ഭയന്നിരുന്നു. ആണ്‍കുട്ടികള്‍ അവളെ അടിച്ചു, മറ്റുള്ളവര്‍ അവളുടെ മുടി പിടിച്ച് കഴുത്തില്‍ ഇടിച്ചു. അക്രമികള്‍ അധിക്ഷേപകരമായ ഭാഷയും ഉപയോഗിച്ചു, ‘വൃത്തികെട്ട ഇന്ത്യക്കാരി, ഇന്ത്യയിലേക്ക് മടങ്ങുക’ എന്ന് പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

