വാഷിങ് മെഷീനെ ചൊല്ലിത്തര്‍ക്കം; ഇന്ത്യക്കാരനെ യുഎസില്‍ കഴുത്തറുത്ത് കൊന്നു

crime

യുഎസില്‍ ഇന്ത്യക്കാരനെ കുടുംബത്തിന്റെ മുന്നിലിട്ട് കഴുത്തറുത്തു കൊന്നു 50കാരന്‍. വാഷിങ് മെഷീനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ത്യക്കാരാനും ഡള്ളസില്‍ മോട്ടല്‍ മാനേജറായ ചന്ദ്ര മൗലി നാഗമല്ലയ്യയാണ് കൊല്ലപ്പെട്ടത് .കര്‍ണാടക സ്വദേശിയാണ് ചന്ദ്ര മൗലി . സംഭവത്തില്‍ മോട്ടലിലെ ജീവനക്കാരനായ കോബോസ് മാര്‍ട്ടിനേസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ട്ടിനെസും സഹപ്രവര്‍ത്തകയും മുറി വൃത്തിയാക്കുന്നതിനിടെ സ്ഥലത്തെത്തിയ നാഗമല്ലയ്യ കേടായ വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് മാര്‍ട്ടിനെസിനോട് പറയണമെന്ന് ജീവനക്കാരിയോട് നിര്‍ദേശിച്ചു. മാര്‍ട്ടിനസിനോട് നേരിട്ട് പറയാതെ ജീവനക്കാരിയോട് പറഞ്ഞത് പ്രതിയെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

Also read – ഹോസ്റ്റലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്കു നേരെ ലൈംഗികാതിക്രമം; സീനിയേഴ്‌സിന്റെ റാഗിങ് പ്രേത്സാഹിപ്പിച്ച വാര്‍ഡന്‍ അറസ്റ്റില്‍

മുറിയില്‍ വെച്ച് പലതവണ മാര്‍ട്ടിനസ് നാഗമല്ലയ്യെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഓടിരക്ഷപ്പെട്ട നാഗമല്ലയ്യയെ വാളുമായി ഓഫീസിലെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയതിനുശേഷം അറുത്തെടുത്ത തല പ്രതി സമീപത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയും ചെയ്തു. സംഭവസമയം നാഗമല്ലയ്യയുടെ ഭാര്യയും മകനും ഓഫീസില്‍ ഉണ്ടായിരുന്നു. ഓഫീസിലെ സിസിടിവിയില്‍ പതിഞ്ഞ സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനമോഷണം, ആക്രമണം, തുടങ്ങി നിരവധി കേസുകള്‍ മാര്‍ട്ടിനസിന്റെ പേരിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News