ബിജെപി സർക്കാരിനെ വിമർശിച്ചു ; ലണ്ടനിൽ ജോലി ചെയ്യുന്ന ഡോക്ടറിനെ മുംബൈ എയർ പോർട്ടിൽ തടഞ്ഞു

dr. sangram patil

സോഷ്യൽ മീഡിയയിൽ ബിജെപി നേതാക്കളെയും പാർട്ടിയെയും വിമർശിച്ചതിന്റെ പേരിൽ ലണ്ടനിൽ ജോലി നോക്കുന്ന ഡോക്ടറിനെ മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ തടഞ്ഞു വച്ചു. ബിജെപി പ്രവർത്തകൻ നൽകിയ മാനനഷ്ടക്കേസിന്റെ പേരിലാണ് അറസ്റ്റ്.

ഇന്ത്യൻ വംശജനായ ഡോ. സൻ​ഗ്രം പാട്ടിലിനെയാണ് ആദ്യം തടഞ്ഞ് വയ്ക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തത്. സോഷ്യൽ മീഡിയ കൺഡന്റ് ക്രിയേറ്ററായ ഡോക്ടർ മനപ്പൂർവ്വം പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റുകൾ ​ഗ്രൂപ്പുകൾക്കിടയിൽ പ്രശനം ഉണ്ടാകാൻ കാരണം ആകുന്നതാണെന്ന പേരിലാണ് കേസ്. സൈബർ ക്രൈം വിഭാ​ഗത്തിന്റെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമാണ് ഡോക്ടറുടെ പേരിൽ കേസ് എടുത്തിരിക്കുന്നത്.

Also read : 51 വർഷത്തിനിടെ ആദ്യം; ലോസ് ഏഞ്ചൽസിൽ പ്രത്യക്ഷപ്പെട്ട് യുഎസ് സൈന്യത്തിന്‍റെ ‘ഡൂംസ് ഡേ വിമാനം’, ആശങ്കയിൽ ലോകം

പാട്ടിലിന്റെ യൂട്യൂബ് ചാനലിൽ 4 ലക്ഷം സസ്ക്രൈബേർസും 5.6 കോടി വ്യൂവേഴ്സും ഉണ്ട്. ഫെയ്സ്ബുക്കിൽ 1 ലക്ഷത്തിലേറെ ഫോളോവേഴ്സും ഉണ്ട്. രാഷ്ട്രീയ വിഷയങ്ങളുൾപ്പെടെ നിരവധിക്കാര്യങ്ങളിൽ ഡോക്ടർ പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. അതിൽ ചില പോസ്റ്റുകളിൽ നരേന്ദ്ര മോദിയെ വിമർശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News