
ഇറാൻ കുവൈത്തിന്റെ വ്യോമാതിർത്തിയും ഭൂപ്രദേശവും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള തുറന്ന കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണിതെന്ന് മന്ത്രിസഭ വ്യക്തമാക്കി.
യോഗത്തിനുശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, ഐക്യരാഷ്ട്രസഭാ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം കുവൈത്തിന് സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണവും നിയമപരവുമായ അവകാശമുണ്ടെന്നും അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ ദേശീയ താൽപര്യങ്ങളും അതിർത്തി സുരക്ഷയും സംരക്ഷിക്കുന്നതിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും, രാജ്യത്ത് താമസിക്കുന്ന പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുക സർക്കാരിന്റെ പ്രഥമ ബാധ്യതയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also read : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് എംബസി
പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളെ അടുത്തായി നിരീക്ഷിച്ചുവരികയാണെന്നും, ബന്ധപ്പെട്ട വകുപ്പുകൾ ഉയർന്ന ജാഗ്രതയിൽ പ്രവർത്തിക്കുകയാണെന്നും മന്ത്രിസഭ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

