
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഖമനേയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡൻൻ്റ് ഡൊണാൾഡ് ട്രംപ് പോസ്റ്റ് ഇട്ടിരുന്നെങ്കിലും ഇറാൻ അത് സ്ഥിരീകരിച്ചികരുന്നില്ല. എന്നാൽ ഇപ്പോൾ ഇറാൻ ഖമേയിയുടെ മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറാനിൽ 40 ദിവസത്തെ ദുഖാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ അത്യാധുനിക ട്രാക്കിങ് സംവിധാനങ്ങളിലൂടെ ഖമനേയിയെ വധിച്ചെന്നാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ഖമേനിയയുടെ ഔദ്യോഗിക വസതിലേക്ക് വ്യോമാക്രമണം നടത്തുകയും വസതി തകർക്കുകയും ചെയ്തിരുന്നു.ഇറാൻ്ന്റെ പരമോന്നത നേതാവ് ഖമേനിയയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടുവെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ഇവരടക്കം കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടതായുമാണ് ഇറാൻ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ദീർഘ കാലം ഇറാൻ്റെ പരമോന്നത നേതാവായിരുന്നു ആയുത്തുള്ള അലി ഖമനേയി.
Also read: പശ്ചിമേഷ്യ കത്തുന്നു; ആരാണ് ആയത്തുള്ള അലി ഖമനേയി?
ഇറാനിൽ എലമെന്ററി സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 85 കുട്ടികളടക്കം 201 പേർ കൊല്ലപ്പെടുകയും 747 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


