
പശ്ചിനേഷ്യയിൽ സംഘർഷം കടുക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ സൗദി അറേബ്യയിലെ രാസ് തന്നൂറയ്ക്ക് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം നടന്നു. ആക്രമണത്തെത്തുടർന്ന് പ്ലാൻ്റിലെ പ്രവർത്തനങ്ങൾ അരാംകോ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സൗദി പ്രതിരോധ മന്ത്രാലയം രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടതായി അറിയിച്ചു. എന്നാലും ഈ മേഖലയിലെ സംഘർഷം ഇപ്പോളും അതീവ ഗുരുതരമായി തുടരുകയാണ്.
സംഘർഷം തുടരുന്നതിനെ തുടർന്ന് ആഗോള വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറായി വർധിച്ചു. ഇത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിന് കാരണമായേക്കാം. ലോകത്തെ 20% എണ്ണ വിതരണവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷാ ഭീഷണിയെത്തുടർന്ന് പല കപ്പൽ കമ്പനികളും നിർത്തിവെച്ചു. ഇത് ആഗോള ഊർജ്ജ വിതരണ ശൃംഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ALSO READ: ആ മഴ ഇന്ത്യയിൽ പെയ്യുമോ? ഇറാൻ- ഇസ്രയേൽ- യുഎസ് സംഘർഷത്തിൽ ഇന്ത്യൻ അരി വ്യാപാരവും പ്രതിസന്ധിയിലോ?
ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഇതിന് മറുപടിയായി ഇസ്രായേലിനും സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. മേഖലയിലെ ഈ അസ്ഥിരാവസ്ഥ ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.
🇸🇦🇮🇷 L’Arabie saoudite a fermé sa gigantesque raffinerie de Ras Tanura (550 000 barils/jour, une des plus grandes au monde) après une frappe de drone iranien.
— DIMÉ (@MakhtarDime) March 2, 2026
Profitez-en pour faire le plein aujourd’hui ! Dans les prochains jours, le prix de l’essence risque de devenir… pic.twitter.com/DaCFY6CSY2

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

