ഇറാൻ – ഇസ്രയേൽ സംഘർഷം; ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടച്ചിടും

dubai global village

ഇറാൻ – ഇസ്രയേൽ സംഘർഷം കനക്കുന്നതിനിടെ ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും അടച്ചിടും. ഗ്ലോബൽ വില്ലേജ് തുടർച്ചയായി മൂന്നാം ദിവസമാണ് അടച്ചിടുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ക‍ഴിഞ്ഞ ശനിയാഴ്ച അടച്ച കേന്ദ്രം ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ഇന്നും അടച്ചിടുമെന്ന് വ്യക്തമാക്കിയത്. അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഈ തീരുമാനം. ഗ്ലോബൽ വില്ലേജിന് പുറമെ ഐൻ ദുബായ്, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടുകൾ തുടങ്ങിയ മറ്റ് പ്രധാന കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിരിക്കുകയാണ്.

അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം മൂന്നാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, സന്ദർശകർ തങ്ങളുടെ യാത്രകൾ ആസൂത്രണം ചെയ്യുന്നതിന് മുൻപ് അതത് കേന്ദ്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളോ സോഷ്യൽ മീഡിയ പേജുകളോ പരിശോധിച്ച് പ്രവർത്തന സമയം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അഭ്യർഥിച്ചു.

ALSO READ: ‘മോദി ട്രംപിൻ്റെ പാവ’: ബൃന്ദാ കാരാട്ട്; പ്രതിഷേധത്തിനിടെ സംഘർഷമുണ്ടാക്കി സംഘപരിവാർ

അതേസമയം, സ്പൈസ് ജെറ്റ് യു എ ഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക്
പ്രത്യേക സർവീസ് നടത്തും. ഫുജൈറ വിമാനത്താവളത്തിൽ നിന്നും ഇന്ന് മൂന്ന് സർവീസുകളുണ്ടാകും. കൊച്ചി, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസുകളുണ്ടാകുക. കൊച്ചി സർവീസ് ഇന്ന് രാത്രി 8.10ന് ആണ്. നാളെ രണ്ട് സർവീസും വ്യാഴാഴ്ച ഒരു സർവീസും നടത്തുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here