പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിൽ; ഖത്തർ-കരിപ്പൂർ വിമാന സർവീസുകൾ നിലച്ചു

flight cancel+ iran israel us conflict

പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യത്തെ തുടർന്ന്, ഖത്തറിൽ നിന്ന് കരിപ്പൂരിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നിർത്തിവെച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു.

അതേസമയം, കരിപ്പൂരിൽ നിന്ന് ദുബായ്, റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. ഇൻഡിഗോയുടെ ഗൾഫ് സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചതായി കമ്പനിയും അറിയിച്ചു. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാൽ നെടുംബാശേരിയിലേക്ക് തിരിച്ചുവിളിച്ചിരുന്നു. അതോടൊപ്പം, ഉച്ചക്ക് 2.35-ന് ഷാർജയിലേക്കുള്ള, വൈകിട്ട് 5.20-ന് ജിദ്ദയിലേക്കുള്ള, 6.20-ന് ദുബായിലേക്കുള്ള വിമാനങ്ങൾ, കൂടാതെ രാത്രി 9.50-ന് റാസൽഖൈമിലേക്കും 10.50-ന് അബുദാബിയിലേക്കുള്ള ഇൻഡിഗോ സർവീസുകളും റദ്ദാക്കി.

Also read : ഇറാനിൽ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ ആക്രമണം; 5 കുട്ടികൾ കൊല്ലപ്പെട്ടു

എയർപോർട്ട് അതോറിറ്റി അധികൃതർ സഞ്ചാരികളെ പുതിയ അറിയിപ്പിന് കാത്തിരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതേ സമയം അമേരിക്ക വായു മാർ​ഗവും സമുദ്രമാർ​ഗവും യുദ്ധം തുടരുന്നതായാണ് റിപ്പോർട്ട്. IX 343, CCJ-DXB, IX 321, CCJ-RUH, IX 397, CCJ-JED, IX 385, CCJ-DMM എന്നീ വിമാനങ്ങൾ റദ്ദാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News