
ഇറാൻ, ഇസ്രോയേൽ സൈനിക സംഘർഷം കർശനമായ സാഹചര്യത്തിൽ ഇസ്രായേലിൽ സ്ഥിതി ചെയ്യുന്ന ഹെയ്ഫ പേർട്ട് കമ്പനിയിലെ ജീവനക്കാരെല്ലാം പൂർണമായും സുരക്ഷിതമാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒപ്പം തന്നെ പോർട്ടിലെ എല്ലാ ആസ്തികളും അടിസ്ഥാന സൗകര്യങ്ങളും പൂര്‍ണ്ണമായും പ്രവർത്തനക്ഷമമാണെന്നും കമ്പനി അറിയിച്ചു.
പോർട്ട് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. ഗതാഗത-സുരക്ഷാ മന്ത്രാലയവുമായി നിരന്തര കോർഡിനേഷനിലാണ് പ്രവർത്തനം നടക്കുന്നതെന്നും കമ്പനി അറിയിച്ചു. ജീവനക്കാരുടെ സുരക്ഷയും പ്രവർത്തനങ്ങളുടെ തുടർച്ചയും ഉറപ്പാക്കാൻ കമ്പനി പ്രതിബദ്ധമാണെന്നും, ഒപ്പം ഇസ്രായേലിന്റെ വിതരണ ശൃംഖലയ്ക്കും, ആഗോള വ്യാപാരത്തിലും സ്ഥിരത നിലനിര്‍ത്തുന്നതിനായി ശ്രമിക്കുമെന്ന് അറിയിച്ചു.
Also read : ഖമേനിയുടെ താത്കാലിക പിൻഗാമി; ആരാണ് ആയത്തുള്ള അലിറേസ അറാഫി ?
ശനിയാഴ്ചയാണ് യു എസും ഇസ്രായേലും സംയുക്തമായി ഇറാനിൽ സൈനിക നടപടി തുടങ്ങിയത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് ശേഷം പ്രതികാരമായി ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

