ഇറാന്റെ നേതൃത്വം, അടുത്തതെന്ത്?

Iran Next leader

പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ഒരു താൽക്കാലിക കൗൺസിൽ ചുമതലകൾ കൈകാര്യം ചെയ്യണമെന്നാണ് ഇറാനിയൻ ഭരണഘടനയുടെ ആർട്ടിക്കിൾ 111 അനുശാസിക്കുന്നത്. ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഘോലം-ഹൊസൈൻ മൊഹ്‌സെനി-എജെയ്, ഗാർഡിയൻ കൗൺസിലിലെ ഒരു പുരോഹിതൻ എന്നിവർ ഉൾപ്പെടുന്നതാണ് ഈ താൽക്കാലിക കൗൺസിൽ.

പുതിയ പരമോന്നത നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത് വരെ ഈ താൽക്കാലിക കൗൺസിൽ പ്രവർത്തിക്കും.

Also Read: ട്രംപിന്റെ യുദ്ധക്കൊതി പശ്ചിമേഷ്യയെ അശാന്തമാക്കുമ്പോൾ

പ്രതിരോധ മന്ത്രി മൗസവി, സൈനിക മേധാവി നസീർസാദേ എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ

യുഎസ്- ഇസ്രയേൽ സഖ്യം ഇറാനിൽ നടത്തുന്ന ആക്രമണത്തിൽ പ്രതിരോധ മന്ത്രി മൗസവിയും സൈനിക മേധാവി നസീർസാദേയും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാൻ. ഇറാന്റെ പരോമന്നത നേതാവ് അയത്തൊള്ള അലി ഖമനേയി, അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി, ഐആർജിസി (IRGC) കമാൻഡർ-ഇൻ-ചീഫ് മുഹമ്മദ് പക്പൂർ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തെ ഇറാന്‍ സ്ഥിരീകരിച്ചിരുന്നു.

സായുധസേനയുടെ കൂടുതല്‍ കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അവരുടെ പേരുവിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ഇറാന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News