ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ യുഎസ്-ഇസ്രായേൽ ആക്രമണം ? റിപ്പോർട്ടുകൾ തള്ളി ഐഎഇഎ

irans-nuclear-sites-were-hit

അമേരിക്കയും ഇസ്രയേലും നതാൻസിലുള്ള ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിലെ (ഐ‌എ‌ഇ‌എ) ഇറാൻ അംബാസഡർ. എന്നാൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ ആക്രമണങ്ങളിൽ ആണവ കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിന് തെളിവുകളൊന്നുമില്ലെന്ന് യുഎൻ ആണവ നിരീക്ഷണ സമിതിയുടെ തലവൻ റാഫേൽ ഗ്രോസി വ്യക്തമാക്കി.

ഏതെങ്കിലും ആണവ ഇൻസ്റ്റാളേഷനുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി സൂചനയില്ലെന്ന് ഏജൻസിയുടെ 35 അംഗ ബോർഡ് ഓഫ് ഗവർണർമാരോട് ഗ്രോസി പറഞ്ഞു. ഇറാന്റെ ആണവ നിയന്ത്രണ അതോറിറ്റികളുമായി ബന്ധപ്പെടാൻ ഐഎഇഎ ശ്രമിച്ചുവരികയാണെന്നും എന്നാൽ ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, ഇറാനുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ റേഡിയേഷൻ നിലവാരത്തിൽ (radiation levels) മാറ്റമൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഐഎഇഎ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: യുഎഇ എയർ ഡിഫൻസ് വിജയകരം; ബഹ്റൈനില്‍ തറാവീഹ് നമസ്‌കാരം 25 മിനിറ്റായി ചുരുക്കി

ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ തകർച്ച രേഖപ്പെടുത്തി. സെൻസെക്സ് 1500 പോയിന്റോളം ഇടിഞ്ഞു. ഇറാനിയൻ സൈനിക താവളങ്ങളിൽ യുഎസ്-ഇസ്രായേൽ നടത്തിയ ആക്രമണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊനാരക് തുറമുഖം ഉൾപ്പെടെയുള്ള ഇടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News