
പതിനായിരങ്ങളെ കൊന്നൊടുക്കിയ ഗാസ യുദ്ധത്തിന്റെ തീവ്രത കുറഞ്ഞെങ്കിലും മറ്റൊരു വശത്ത് അധിനിവേശം തുടർന്ന് ഇസ്രയേൽ. സ്വദേശികളെ കൊന്നും ഭീഷണിപ്പെടുത്തിയും സായുധ കലാപം നടത്തിയും പിടിച്ചെടുത്ത അധിനിവേശ വെസ്റ്റ് ബാങ്കിൽ 19 പുതിയ വാസസ്ഥലങ്ങൾ കൂടി സ്ഥാപിക്കുന്നതിന് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം നൽകി.
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് രാജ്യത്തിന്റെ തീവ്ര വലതുപക്ഷക്കാരനായ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പറഞ്ഞു. ഇതോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അംഗീകരിച്ച ആകെ സെറ്റിൽമെന്റുകളുടെ എണ്ണം 69 ആയി ഉയർന്നു.
ALSO READ; ബംഗ്ലാദേശിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലും വിസ സെന്ററിലും സുരക്ഷ വർദ്ധിപ്പിച്ചു
അന്താരാഷ്ട്ര നിയമങ്ങളുടെ പച്ചയായ ലംഘനമാണ് യുഎന്നിനെ അടക്കം വെല്ലുവിളിച്ച് ഇസ്രയേൽ നടത്തുന്നത്. 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ വ്യാപനം ഐക്യരാഷ്ട്രസഭ പറഞ്ഞ് അധികം വൈകാതെയാണ് പുതിയ കുടിയേറ്റ പദ്ധതികൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. 2017 നും 2022 നും ഇടയിൽ പ്രതിവർഷം ശരാശരി 12,815 ഭവന യൂണിറ്റുകൾ ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
ഗാസ യുദ്ധം അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിന് വളരെയധികം നയതന്ത്ര തിരിച്ചടികൾ നൽകിയിരുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങളും കാനഡയും ഓസ്‌ട്രേലിയയും പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചതാണ് ഇസ്രയേലിനെ കൂടുതൽ ചൊടിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

