ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 19,000ത്തോളമായി; ആകെ മരണം 62,000-ത്തിലധികം

israel-attack-gaza-children-death

ഗാസയില്‍ രണ്ട് വര്‍ഷം മുമ്പ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ച കുട്ടികളുടെ എണ്ണം 18,885 ആയി. ആകെ മരണം 62,000-ത്തിലധികം വരും. ഗാസയിൽ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്ന് യു എൻ ഏജന്‍സിയായ ഉനർവ പറഞ്ഞതോടെയാണ് ഈ അമ്പരപ്പിക്കുന്ന കണക്ക് പുറത്തുവന്നത്. പട്ടിണി കാരണവും നിരവധി കുഞ്ഞുങ്ങൾ മരിക്കുന്നുണ്ട്.

ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണങ്ങളില്‍ ഗാസയിലെ വീടുകള്‍ തകര്‍ന്നതിനാൽ ലക്ഷക്കണക്കിന് പേരുടെ അഭയകേന്ദ്രങ്ങളായി ഐക്യരാഷ്ട്രസഭ നടത്തുന്ന സ്‌കൂളുകള്‍ മാറി. അത്തരം സ്കൂളുകളും ഇസ്രയേൽ ലക്ഷ്യംവെക്കുന്നുണ്ട്. ഓരോ മാസവും ശരാശരി 540-ലധികം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ടായ യുണിസെഫ് റിപ്പോർട്ടിൽ പറയുന്നു.

Read Also: ഇസ്രയേലിലെ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു

ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 51 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രയേലും പിന്തുണക്കുന്ന ജി എച്ച് എഫ് സഹായ വിതരണ കേന്ദ്രങ്ങള്‍ക്ക് സമീപം ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തതിനെ തുടർന്ന് ഭക്ഷണം തേടിയെത്തിയ എട്ട് പേർ മരിച്ചു. ജി എച്ച് എഫ് കേന്ദ്രങ്ങൾക്ക് സമീപമുള്ള ആക്രമണങ്ങളിൽ മെയ് അവസാനം മുതല്‍ 2,000 പേർ മരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News