
ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവരെ ഇസ്രയേല്‍ സൈന്യം കസ്റ്റഡിയിലെടുത്തത് കഴിഞ്ഞ ദിവസമാണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം ഗ്രെറ്റ ഉള്‍പ്പെടെയുള്ളവരെ ഇന്ന് ഇസ്രയേല്‍ ഗ്രീസിലേക്ക് നാടുകടത്തും. ഇസ്രായേലി ഡിറ്റക്ഷന്‍ സെന്ററുകളില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് നാട് കടത്തുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഫ്‌ലോട്ടില്ല കപ്പിലില്‍ എത്തിയ 70 പേരെയാണ് ഇസ്രയേല്‍ സേന കയറ്റി അയക്കുന്നത്.
Also read – രണ്ട് മക്കളെ വെടിവെച്ച് കൊന്ന് അമ്മ, രണ്ട് മക്കള്‍ പരുക്കേറ്റ് ആശുപത്രിയില്‍; ദാരുണ സംഭവം യുഎസ്സില്‍
തുന്‍ബെര്‍ഗിനെയും ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയിലെ 170 അംഗങ്ങളെയും തെക്കന്‍ ഇസ്രായേലിലെ റാമോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് സ്ലൊവാക്യയിലേക്കു നാടുകടത്തിയത്. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ നാവികസേന കസ്റ്റഡിയിലെടുത്ത 29 ആക്ടിവിസ്റ്റുകളെ ഞായറാഴ്ച നാടുകടത്തിയിരുന്നു. ഇതോടെ ആകെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 170 ആയി. 138 പേര്‍ ഇപ്പോഴും ഇസ്രായേല്‍ കസ്റ്റഡിയിലാണ്.
കസ്റ്റഡിയിലെടുത്ത ഗ്രെറ്റയോട് ഇസ്രയേല്‍ സൈന്യം ക്രൂരമായി പെരുമാറിയതിന്റെ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ തന്നെയാണ് ക്രൂരതകളെ കുറിച്ച് തുറന്നു പറഞ്ഞത്. ഗ്രെറ്റയുടെ മുടി പിടിച്ച് വലിച്ചിഴച്ച് നിലത്തുകൂടി ഇഴച്ചെന്നും ക്രൂരമായി പെരുമാറിയെന്നും തുര്‍ക്കിഷ് പത്രപ്രവര്‍ത്തകനായ എര്‍സിലിക് ഇസ്താംബൂളില്‍ വച്ച് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കസ്റ്റഡിയില്‍ ഇസ്രയേല്‍ സേന മൃഗങ്ങളെപ്പോലെയാണ് പെരുമാറിയത്. ഭക്ഷണവും ശുദ്ധജലവും നിഷേധിച്ചു. മൂന്ന് ദിവസം ഭക്ഷണം തരാതെ പട്ടിണിക്കിട്ടെന്നും ശുചിമുറിയിലെ വെള്ളം കുടിക്കേണ്ട അവസ്ഥ ഉണ്ടായെന്നും മറ്റ് ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

