“ഗാസ പൂർണ്ണമായും പിടിച്ചടക്കും”; സൈനിക നീക്കം ശക്തമാക്കി ഇസ്രയേൽ

GAZA ISRAEL

ഗാസ പൂർണ്ണമായും പിടിച്ചടക്കാനുള്ള നടപടികളുമായി ഇസ്രയേൽ. പലസ്തീനിലെ ഹമാസ്‌ ശക്തികേന്ദ്രങ്ങൾ മുഴുവനും പിടിച്ചടക്കാനുള്ള നീക്കങ്ങൾ ഇസ്രയേൽ നടത്തുന്നതായി റിപോർട്ടുകൾ.

ഇതിനായുള്ള പദ്ധതിക്ക്‌ ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ്‌ അംഗീകാരം നൽകി. 60,000 സൈനികരെ അധികമായി വിന്യസിച്ചു. നിലവിൽ അധികമായി വിന്യസിച്ച 20000 സൈനികരുടെ കാലയളവ്‌ നീട്ടിയതായും ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. മധ്യഗാസയിലെ ഹമാസ്‌ ശക്തികേന്ദ്രങ്ങളും ഗാസ സിറ്റിയും പിടിച്ചടക്കാനായി ജനങ്ങളെ ഈ പ്രദേശത്തുനിന്ന്‌ ഒഴിപ്പിക്കുന്നത് തുടരുകയാണ്‌. അതേസമയം 24 മണിക്കൂറിനിടെ 56 പേർ ഗാസയിൽ കൊല്ലപ്പെട്ടു.

ALSO READ: ട്രംപിന്റെ താരിഫ്; റഷ്യയുമായുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ഗാസയിൽ വെള്ളവും ഭക്ഷണവുമില്ലാതെ നൂറുകണക്കിനാളുകൾ മരിച്ചുവീഴുന്നതിനിടെയാണ് ഇസ്രയേലിന്റെ നിർണായക നീക്കം. ഖത്തറിന്റെയും ഇ‍ൗജിപ്‌തിന്റെയും മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ നിർദേശങ്ങളോട്‌ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അറുപത്‌ ദിവസത്തെ വെടിനിർത്തലിനായി മധ്യസ്ഥ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങൾ ഹമാസ്‌ അംഗീകരിച്ചിരുന്നു. ഹമാസിനെ പൂർണമായും കീഴടക്കി ബന്ദികളെ മോചിപ്പിക്കാനാണ്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ലക്‌ഷ്യം വയ്ക്കുന്നത്.

ALSO READ: ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ മരിച്ച കുട്ടികളുടെ എണ്ണം 19,000ത്തോളമായി; ആകെ മരണം 62,000-ത്തിലധികം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News