
ഗാസ മുനമ്പിലെ ബോംബാക്രമണം ഇസ്രയേല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിന് പിന്നാലെയും ഗാസയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രയേല്‍. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളില്‍ 24 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപ് മുന്നോട്ടുവച്ച സമാധാനപദ്ധതി പ്രകാരം ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് സമ്മതിച്ചതിനും മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചതിനും പിന്നാലെയാണ് ഇസ്രയേയേലിന്റെ ഈ ആക്രമണം. ഞായറാഴ്ച പട്ടിണിമൂലം ഒരാള്‍കൂടി മരിച്ചതായും ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട്ചെയ്തു.
ഇസ്രയേലുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം വെടിനിര്‍ത്തല്‍ പിന്‍വലിക്കാന്‍ അവര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഈ വിവരം ഹമാസിനെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഹമാസിന്റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹമാസ് കരാറിന് സമ്മതിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ബന്ദികളാക്കിയ തടവുകാരുടെ കൈമാറ്റം ഇരു രാജ്യങ്ങളും നടത്താനും തീരുമാനമാകുംമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

