
ബഹിരാകാശ സഞ്ചാരിയും അപ്പോളോ 8,അപ്പോളോ 13 ദൗത്യത്തിന്റെ ഭാഗമായി രണ്ടുതവണ ചന്ദ്രനിലേക്കും പോയ ജിം ലോവല്‍ അന്തരിച്ചു. 97 വയസായിരുന്നു.
ജെയിംസ് ആര്‍തര്‍ ലോവല്‍ എന്നാണ് മുഴുവന്‍ പേര്. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ചിക്കാഗോയില്‍ വച്ചാണ് മരണം. നാസയാണ് ജിം ലോവലിന്റെ മരണം സ്ഥിരീകരിച്ചത്.
Also read – ട്രംപിന്റെ താരിഫ് യുദ്ധം; ഇന്ത്യന്‍ വാഹനവിപണിക്ക് കോടികളുടെ നഷ്ടമുണ്ടായേക്കും
നാസയുടെ ജെമിനി 7, ജെമിനി 12ലും അദ്ദേഹം ഭാഗമായിട്ടുണ്ട്. നാസയില്‍ ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവല്‍.
യുഎസ് നേവിയില്‍ ക്യാപ്റ്റനായതിന് ശേഷമാണ് ജിം ലോവല്‍ നാസയുടെ ഭാഗമാകുന്നത്.
We are saddened by the passing of Jim Lovell, commander of Apollo 13 and a four-time spaceflight veteran.
— NASA (@NASA) August 8, 2025
Lovell's life and work inspired millions. His courage under pressure helped forge our path to the Moon and beyond—a journey that continues today. https://t.co/AjT8qmxsZI pic.twitter.com/jBlxzgrmSk

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

