ട്രംപിന് തിരിച്ചടി; ജിമ്മി കിമ്മിലിന്റെ ഷോ പുന:രാരംഭിക്കാന്‍ എബിസി

jimmi kimmal show

അവതാരകനും കൊമോഡിയനുമായ ജിമ്മി കിമ്മലിന്റെ ഷോ നിര്‍ത്തി വച്ചതില്‍ പ്രതിഷേധം ശക്തമായതോടെ പരിപാടി പുന:രാരംഭിക്കാന്‍ എബിസി.  തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത അനുയായിയുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശം വിവാദമായതോടെയാണ് ചാനല്‍ പരിപാടി നിര്‍ത്തിവെച്ചത്.

കഴിവും റേറ്റിങ്ങും ഇല്ലാത്ത വ്യക്തിയെയാണ് പുറത്താക്കിയതെന്നും കിമ്മലിനെതിരായ നടപടിയില്‍ എബിസി നെറ്റ്‌വര്‍ക്കിനെ അഭിനന്ദിക്കുന്നന്നെും പറഞ്ഞ് ട്രംപ് രംഗത്തെത്തിയരുന്നു.

Also read –ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കുമായി ഇറ്റാലിയൻ തൊഴിലാളികൾ; പതിനായിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു

കിമ്മലിന്റെ ഷോ നിര്‍ത്തിവച്ചതിന് പിന്നാലെ വാള്‍ട്ട് ഡിസ്‌നി കമ്പനി വലിയ തിരിച്ചടിയാണ് നേരിട്ടത്. വൈറ്റ് ഹൗസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഷോ നിര്‍ത്തലാക്കിയതെന്ന സൂചന പുറത്തുവന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്.
വാള്‍ട്ട് ഡിസ്‌നി കമ്പനിക്കെതിരെ ബഹിഷ്‌കരണത്തിന് വരെ ആളുകള്‍ ആഹ്വാനം ചെയ്തതോടെയാണ് പരിപാടി പുനരാരംഭിക്കുന്നതെന്നാണ് വിവരം.

എബിസിയില്‍ ‘ജിമ്മി കിമ്മല്‍ ലൈവ്’ എന്ന പരിപാടി 2003 മുതലാണ് ജിമ്മി കിമ്മല്‍ തുടങ്ങിയത്. യൂട്ടാവാലി സര്‍വകലാശാലയില്‍ നടന്ന സംവാദത്തിനിടെയാണ് ചാര്‍ലി കര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News