ദക്ഷിണാഫ്രിക്കയിൽ അജ്ഞാതൻ്റെ വെടിയേറ്റ് 10 പേർക്ക് ദാരുണാന്ത്യം

ദക്ഷിണാഫ്രിക്കയിൽ അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെപ്പിൽ 10 പേർക്ക് ദാരുണാന്ത്യം. ജോഹന്നാസ്ബർഗിലെ ബെക്കർസാദൽ ടൗൺഷിപ്പിലാണ് അജ്ഞാതൻ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സൗത്ത് ആഫ്രിക്കൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനാണ് വിവരം റിപ്പോർട്ട് ചെയ്തത്.

അജ്ഞാതനായ യുവാവ് തെരുവിലുണ്ടായിരുന്ന ആളുകൾക്ക് നേരെ പെട്ടെന്ന് നിറയൊഴിക്കുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ, വെടിവെപ്പിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പത്തുപേർ മരിച്ചുവെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അനധികൃതമായി മദ്യം വിൽക്കുന്ന കടക്ക് മുന്നിലാണ് ആദ്യം വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ സ്വർണഖനികൾക്ക് അടുത്താണ് വെടിവെപ്പുണ്ടായതെന്നും അധികൃതർ അറിയിച്ചു.

ALSO READ: ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക് ; സിറിയയിലെ ഐഎസ് താവളങ്ങൾ ലക്ഷ്യമിട്ട് യുഎസ്

നേരത്തെ സമാനമായ വെടിവെപ്പ് ആസ്ട്രേലിയയിലും നടന്നിരുന്നു. തോക്കുധാരികളായ രണ്ട് അക്രമികളാണ് ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയത്. ജൂത ആഘോഷമായ ഹനൂക്കയോടനുബന്ധിച്ചുള്ള ചടങ്ങിനിടെയാണ് വെടിവെപ്പ് നടന്നത്. ആഘോഷത്തിനെത്തിയ നൂറുകണക്കിന് പേർക്ക് നേരെയൊയിരുന്നു നിറയൊഴിച്ചത്. ആക്രമത്തിൽ 12 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News