തോക്കുധാരികൾ നൈജീരിയിയിലെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 130 വിദ്യാർത്ഥികളെ മോചിപ്പിച്ചു

nigeria kidnapped students

നൈജീരിയയിലെ ഉത്തര-മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന നൈജർ സംസ്ഥാനത്തെ പാപ്പിരി കമ്മ്യൂണിറ്റിയിലെ സെന്റ് മേരീസ് കത്തോലിക്കാ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 130 വിദ്യാർത്ഥികളേയും ജീവനക്കാരേയും മോചിപ്പിച്ചു. നവംബർ 21 ആയിരുന്നു ആക്രമണം. നിരവധി കുട്ടികളേയും ജീവനക്കാരേയുെം അധ്യാപകരേയും തട്ടിക്കൊണ്ടു പോയിരുന്നു. തോക്കുധാരികളാണ് ഇവരെ കടത്തിക്കൊണ്ട് പോയത്.

തട്ടിക്കൊണ്ട് പോയതിൽ 100 കുട്ടികളെ ഈ മാസം ആദ്യം മോചിപ്പിച്ചിരുന്നു. 50 പേർ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇനി ആരേയും രക്ഷപ്പെടുത്താനില്ലെന്നാണ് വിവരം. മുഴുവനാൾക്കാരേയും പുറത്തെത്തിച്ചു. മോചിതരായ സ്‌കൂൾ കുട്ടികൾ നൈജർ സംസ്ഥാന തലസ്ഥാനമായ മിന്നയിൽ എത്തുമെന്നും ക്രിസ്മസിന് അവരുടെ മാതാപിതാക്കളോടൊപ്പം ചേരുമെന്നും നൈജീരിയൻ വക്താവ് അറിയിച്ചു. സൈനീക ഇൻ്റലിജൻസിൻ്റെ ഓപ്പറേഷനിലൂടെയാണ് വിദ്യാർത്ഥികൾ മോചിതരായത്.

Also read; ദക്ഷിണാഫ്രിക്കയിൽ അജ്ഞാതൻ്റെ വെടിയേറ്റ് 10 പേർക്ക് ദാരുണാന്ത്യം

ഇതുവരെ സംഭവത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രശ്നബാധിത പ്രദേശങ്ങളായി ഇവിടങ്ങളിൽ ഇത്തരം തട്ടിക്കൊണ്ടു പോകലുകൾ പതിവാണ്. മോചന ദ്രവ്യം നേടിയെടുക്കുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം.നിരവധി പള്ളികളും സ്കൂളുകളും സമാനമായി സമീപ ദിവസങ്ങളിൽ ആക്രമിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News