ജാവ ദ്വീപിൽ സർവനാശം വിതച്ച് മഴ; മണ്ണിടിച്ചിലിൽ രണ്ട് മരണം ; 21 പേരെ കാണാതായി

landslides Java island

ഇന്തോനേഷ്യയിൽ ജാവ ദ്വീപിൽ സർവനാശം വിതച്ച് മഴ. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചലിൽ രണ്ട് പേർ മരിച്ചു. 21 പേരെ കാണാതായി.
കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ അധികൃതർ തുടരുകയാണ്. നിലവിൽ 23 പേരെ രക്ഷപെടുത്തി. സെൻട്രൽ ജാവ പ്രവിശ്യയിലെ സിലകാപ്പ് ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലായി വ്യാഴാഴ്ച വൈകി പെയ്ത വ്യാപക മഴയെത്തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

ALSO READ: ഡോ. ഷംഷീർ വയലിലിന്റെ അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ

വെള്ളി രാവിലെ മുതൽ സംയുക്ത സംഘം തിരച്ചിൽ പുനരാരംഭിച്ചതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അറിയിച്ചു.

ALSO READ: നെതാന്യാഹു ന്യൂയോർക്കിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ രാഷ്ട്രീയ ധീരത; ട്രംപ് വിശേഷിപ്പിച്ച “കമ്യൂണിസ്റ്റ് ഭ്രാന്തൻ”; ന്യൂയോർക്കിൽ ചരിത്രം കുറിച്ച് സൊഹ്‌റാൻ മംദാനി

English Summary : Two dead in landslides caused by heavy rain on Java island, Indonesia.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News