
യുകെയിലെ മലയാളി മെഡിക്കൽ വിദ്യാർഥി സ്റ്റെഫാൻ വർഗീസാണ് (22) അപ്രതീക്ഷിതമായി വിടവാങ്ങിയത്. ലെസ്റ്റർ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ് സ്റ്റെഫാൻ. ബിരുദം പൂർത്തിയാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മരണം സംഭവിച്ചത്.
പ്രാധമിക പരിശോധനയിൽ ഹൃദയാഘാതമാണ് മരണ കാരണം എന്ന് പറയപ്പെടുന്നു.
എന്നത്തെയും പോലെ ഹോസ്പിറ്റൽ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റെഫാൻ പതിവ് പോലെ മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. അടുത്ത ദിവസമാണ് സ്റ്റെഫാനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ലാപ്ടോപ്പിന് മുന്നിൽ കസേരയിലിരിക്കുന്ന രൂപത്തിലാണ് സ്റ്റെഫാനെ കണ്ടെത്തിയത്. പ്ലേസ്മെന്റിന്റെ ഭാഗമായി ഒരുമാസമായി സ്റ്റെപാൻ പീറ്റർ ബറോയിൽ താമസിച്ചു വരുകയായിരുന്നു.
Also read : മുസിരിസിന്റെ പെരുമ ഇനി ആഗോള സ്പിരിറ്റ് വിപണിയിലും; സ്വർണ്ണത്തിളക്കവുമായി കൊടുങ്ങല്ലൂരുകാരന്റെ ആയുർവേദ വോഡ്ക
സിംഗപ്പൂരിൽ നിന്നും യുകെയിലേക്ക് കുടിയേറിയ തിരുവല്ല പുതുശ്ശേരി സ്വദേശി ഡോ. വിനോദ് വർഗീസ് ഗ്രേസ് വർഗീസ് എന്നിവരുടെ മകനാണ് സ്റ്റെഫാൻ. പഠനത്തിലും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും സ്റ്റെഫാൻ എന്നും മുന്നിലായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സോഫിയ വർഗീസ് ഏക സഹോദരിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

