വിമാനം വഴിതിരിച്ചുവിട്ടു; കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മൂന്ന് മലയാളികൾ, തിരിച്ചെത്തിക്കാൻ ശ്രമം

KARACHI AIRPORT

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഫലമായി വിമാനം വഴിതിരിച്ചുവിട്ടതിനെ തുടർന്ന് മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ (3) എന്നിവരാണ് കുടുങ്ങിയത്. പ്രവാസി കേരളീയരുടെ (NRK) കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാർ ഏജൻസി ആയ നോർക്ക റൂട്ട്സ് ആണ് വിവരം റിപ്പോർട്ട് ചെയ്തത്.

അസർബൈജാനിലെ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈറ്റിലേക്ക് എയർ അറേബ്യ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു കുടുംബം എന്ന് നോർക്ക റൂട്ട്സ് അധികൃതർ പറഞ്ഞു. കുടുങ്ങിയ മറ്റ് ഇന്ത്യക്കാരും ഇതേ വിമാനത്തിലുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

ALSO READ: ഒരു ടേപ്പ് റെക്കോർഡർ മാറ്റിവരച്ച വിധി; 45 വർഷമായി ഖമനേയി തന്റെ വലതുകൈ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചു വെച്ചതിന്റെ പിന്നിലെ രഹസ്യമിതാണ്

മിഡിൽ ഈസ്റ്റിലെ സംഘർഷത്തെത്തുടർന്ന് വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ട് കറാച്ചിയിൽ ഇറക്കിയതായി അവർ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഇപ്പോഴും തടസ്സപ്പെട്ടതിനാൽ യാത്രക്കാർ കറാച്ചി വിമാനത്താവളത്തിൽ തന്നെ തുടരുന്നു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും നോർക്ക റൂട്ട്സ് അറിയിച്ചു. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നുവെന്നും സംസ്ഥാന സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News