മെക്‌സിക്കോയില്‍ ദേശീയ പാതയില്‍ പൊട്ടിത്തെറിച്ച് ഗ്യാസ് ടാങ്കര്‍; 3 മരണം, നിമിഷങ്ങള്‍കൊണ്ട് കത്തിയമര്‍ന്നത് നിരവധി വാഹനങ്ങള്‍

explosion Mexico

മെക്‌സിക്കോയില്‍ ദേശീയ പാതയില്‍ പൊട്ടിത്തെറിച്ച് ഗ്യാസ് ടാങ്കര്‍. മെക്‌സിക്കോ സിറ്റിയിലെ ദേശീയപാതയിലെ ഓവര്‍ പാസില്‍ വച്ചാണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മെക്‌സിക്കോ സിറ്റി മേയര്‍ അറിയിച്ചു.

നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരില്‍ നവജാത ശിശുവും 2 വയസ് പ്രായമുള്ള കുഞ്ഞും ടാങ്കറിന്റെ ഡ്രൈവറുമുണ്ട്. 49500 ലിറ്റര്‍ ഗ്യാസോലിനാണ് അപകടത്തില്‍പ്പെട്ട ടാങ്കറിലുണ്ടായിരുന്നത്.

Also Read : ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിനെ അമേരിക്കയില്‍ വെടിവെച്ചുകൊന്നു; സംഭവം സര്‍വകലാശാലയില്‍

ദേശീയപാതയില്‍ തലകീഴായി മറിഞ്ഞതിന് പിന്നാലെയാണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. സില്‍സ എന്ന കമ്പനിയുടെ ടാങ്കറാണ് പൊട്ടിത്തെറിച്ചത്. ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിരുന്നില്ലെന്നാണ് മെക്‌സിക്കോയുടെ പരിസ്ഥിതി മന്ത്രാലയം വിശദമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News