കാറപകടം; മെസിയുടെ സഹോദരിക്ക് ഗുരുതര പരുക്ക്, വിവാഹം മാറ്റിവെച്ചു

lionel messi sister accident

അർജന്റീന സൂപ്പർ താരം ലയണൽ മെസിയുടെ സഹോദരി മരിയ സോൾ മെസിക്ക് കാറപകടത്തിൽ ​ഗുരുതര പരുക്ക്. മയാമിയിലുണ്ടായ അപകടത്തിലാണ് 32 കാരിയായ മരിയയ്ക്ക് പരുക്കേറ്റതെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ മരിയ ആശുപത്രിയിൽ ചികിത്സയിലാണ്.

മരിയ ഓടിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന് പിന്നാലെ ജനുവരി ആദ്യവാരം നടത്താനിരുന്ന മരിയയുടെ വിവാഹം മാറ്റിവെച്ചു. ഇന്റർ മയാമിയുടെ അണ്ടർ-19 ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായ ജൂലിൻ തുലിയാണ് മരിയ സോളിന്റെ പ്രതിശ്രുത വരൻ. ജനുവരി മൂന്നിന് റൊസാരിയോയിൽവെച്ചായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ALSO READ: വിജയകരമായ ശസ്ത്രക്രിയക്കു ശേഷം നെയ്‌മറുടെ തിരിച്ചുവരവിലേക്ക് കണ്ണും നട്ട് ബ്രസീൽ

നിലവിൽ അപകടനില തരണം ചെയ്തിട്ടുണ്ട് എങ്കിലും മരിയയുടെ പരുക്കുകൾ ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. നട്ടെല്ലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്, പൊള്ളലേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഉപ്പൂറ്റിക്കും കൈത്തണ്ടയ്ക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. പരുക്കുകൾ ഭേദമാകാൻ നീണ്ട സമയമെടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News