നിങ്ങളെന്താണ് ഈ ചെയ്തത്! യുഎസിലെ കുടിയേറ്റവേട്ടയുടെ നടക്കുന്ന വീഡിയോ പുറത്ത്

US Murder new video

മിനിയാപൊളിസിൽ ഇമിഗ്രേഷൻ ഓപ്പറേഷന്റെ ഭാ​ഗമായി ഫെഡറൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവാവിനെ വെടിവെച്ച് കൊന്നതിന്റെ കൂടുതൽ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 37 കാരനായ അലക്സ് ജെഫ്രി പ്രെറ്റിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ന​ഗരത്തിലാകെ രോഷം അലയടിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, ആറ് ഫെഡറൽ ഏജന്റുമാർ ചേ‌‌ർന്ന് പ്രെറ്റിയെ നിലത്ത് വീഴ്ത്തുന്നത് കാണാം. തെരുവിൽ ആളുകൾ പ്രതിഷേധ സൂചകമായി വിസിൽ മുഴക്കുന്നതും കേൾക്കാം. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയിൽ, സംഭവം പകർത്തിയ ഒരു സ്ത്രീ ഞെട്ടലോടെ ആവർത്തിച്ച് നിലവിളിക്കുന്നതും കേൾക്കാം.

പ്രെറ്റിയെ പൊലീസ് സംഘം ചേർന്ന് ആക്രമിക്കുന്നതും വീഡിയോയിലുണ്ട്. പോരാട്ടത്തിനിടെ, ഒരു ഓഫീസർ പ്രെറ്റിയുടെ തോക്ക് പിടിച്ചെടുക്കുകയും തുടർന്ന് ഒരു ഡസനിലധികം വെടിയുതിർക്കുകയും ചെയ്തു. വെടിവെപ്പിനെ തുടർന്ന് സ്ത്രീ നിലവിളിക്കുകയും രംഗം “എന്താണ് ചെയ്തത്?!” എന്ന് വിളിച്ചുപറയുന്നതും കേൾക്കാമായിരുന്നു. ഊദ്യോ​ഗസ്ഥ‌ർ ഇങ്ങനെ ചെയ്തെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും അവ‌ർ പറയുന്നുണ്ട്.

മറ്റൊരു വീഡിയോയിൽ ഇമിഗ്രേഷൻ ഓഫീസർ നിലത്തേക്ക് തള്ളിയിട്ട ഒരു സ്ത്രീയെ സഹായിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രെറ്റി തന്റെ ഫോൺ പിടിച്ചു നിൽക്കുന്നത് കാണാം. ഓഫീസർ ഇരുവരുടെയും നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്നുണ്ട്. തുടർന്ന് ഒരു കൂട്ടം ഫെഡറൽ ഏജന്റുമാർ പ്രെറ്റിയെ ആ സ്ത്രീയിൽ നിന്ന് വലിച്ചിഴച്ച് താഴേക്ക് തള്ളിയിട്ടു. പിന്നാലെയാണ് ചാരനിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു ഏജന്റ് അയാളുടെ തോക്ക് പിടിച്ചെടുക്കുകയും വെടിയുതി‌ർക്കുകയും ചെയ്തത്.

ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി ഫെഡറൽ ഉദ്യോഗസ്ഥർ ഒരു ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്നാണ് ഉദ്യോ​ഗസ്ഥരുടെ വാദം. കൈത്തോക്കുമായി ഒരാൾ സമീപിച്ചപ്പോൾ “പ്രതിരോധ വെടിവയ്പ്പ്” നടത്തിയതായാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് വക്താവ് ട്രീഷ്യ മക്‌ലോഫ്ലിൻ പ്രസ്താവനയിൽ പറയുന്നത്. അതേസമയം കൊസ്സപ്പെട്ടയാൾ “കൈയിൽ കൊണ്ടുപോകാൻ പെർമിറ്റുള്ള നിയമപരമായ തോക്കൈണ് കൈവശം വച്ചിരുന്നതെന്ന് മുൻ മിനിയാപൊളിസ് പോലീസ് മേധാവി ബ്രയാൻ ഒ’ഹാര പറഞ്ഞു.

ALSO READ: ട്രംപിന്‍റെ പരാമർശത്തിന് ചുട്ടമറുപടി നൽകി മാർക് കാർണി; കാനഡയ്ക്ക് അയച്ച ‘ബോർഡ് ഓഫ് പീസ്’ ക്ഷണക്കത്ത് പിൻവലിച്ച് യുഎസ്

വെടിവയ്പ്പിന് ശേഷം വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മിനസോട്ട ഡെമോക്രാറ്റിക് ഗവർണർ ടിം വാൾസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ആഭ്യന്തര സുരക്ഷാ വകുപ്പ് ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. അക്രമാസക്തരും പരിശീലനം ലഭിക്കാത്തവരുമായ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ മിനസോട്ടയിൽ നിന്ന് ഉടൻ പിൻവലിക്കണമെന്നും എക്‌സിലെ ഒരു പോസ്റ്റിൽ വാൾസ് പറഞ്ഞു.

ജനുവരി 7-ന് നടന്ന 37 കാരിയായ റെനി ഗുഡിന്റെ കൊലപാതകത്തിനുശേഷം ട്വിൻ സിറ്റികളിൽ ദിവസേന അരങ്ങേറുന്ന വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് വീണ്ടും ഈ വെടിവയ്പ്പ് നടന്നത്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അവരുടെ കാറിലേക്ക് വെടിയുതിർത്തപ്പോഴാണ് റെനി ​ഗുഡിന് വെടിയേറ്റത്. ഗുഡ് കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് ഒരു മൈൽ അകലെയാണ് ശനിയാഴ്ചത്തെ സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News