റഷ്യയിലെ ഉഫ നഗരത്തില്‍ നിന്നും 19 ദിവസം മുമ്പ് കാണാതായ 22കാരനായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം ഡാമിനുള്ളില്‍ കണ്ടെത്തി. രാജസ്ഥാനിലെ ആല്‍വാറിലെ ലക്ഷ്മണ്‍ഗഡിലെ കഫന്‍വാഡ ഗ്രാമത്തില്‍ താമസിക്കുന്ന അജിത് സിംഗ് ചൗധരിയാണ് കൊല്ലപ്പെട്ടത്. പാല്‍ വാങ്ങാനായി പുറത്തിറങ്ങിയ അജിതിനെ ഒക്ടോബര്‍ 19നാണ് കാണാതായത്. രാവിലെ 11 മണിയോടെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥി പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സഹവാസികള്‍ വ്യക്തമാക്കുന്നത്. വൈറ്റ് നദിയോട് ചേര്‍ന്നുള്ള അണക്കെട്ടില്‍ നിന്നാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ആല്‍വാര്‍ സരസ് ഡയറി ചെയര്‍മാന്‍ നിതിന്‍ സാങ്വാന്‍ പറഞ്ഞു.
Also read – ജോലിഭാരം സഹിക്കാന്‍ വയ്യ; 10 രോഗികളെ കൊലപ്പെടുത്തിയ ജര്‍മ്മന്‍ നഴ്‌സിന് ജീവപര്യന്തം തടവ്
19 ദിവസം മുമ്പ് ചൗധരിയുടെ വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, ഷൂസ് എന്നിവ നദീതീരത്ത് നിന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കുടുംബം ഏറെ പ്രതീക്ഷയോടെയാണ് 2023 ല്‍ ബഷ്‌കീര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് കോഴ്‌സിന് അജിത്തിനെ ചേര്‍ന്നത്. അജിത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആല്‍വാര്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

