യുഎസിൽ കാണാതായ ഇന്ത്യൻ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; പ്രതിയെന്ന് സംശയിക്കുന്ന മുൻ കാമുകൻ ഇന്ത്യയിലേക്ക് കടന്നതായി സംശയം

nikita godishala and arjun sharma

അമേരിക്കയിലെ മെരിലാൻഡിൽ നിന്നും ന്യൂഇയർ മുതൽ കാണാതായ ഇന്ത്യൻ യുവതിയെ മുൻ കാമുകന്റെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 27 വയസ്സുകാരിയായ നികിത ​ഗോദിശാലയെ കാണാനില്ല എന്ന് മുൻ കാമുകനായ അർജ്ജുൻ ശർമ്മ ജനുവരി രണ്ടിന് പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വഷണത്തിലാണ് അർജ്ജുന്റെ തന്നെ ഫ്ലാറ്റിൽ ആഴത്തിലുള്ള മുറിവുകളോടെ നികിതയുടെ മൃതദേഹം കണ്ടെത്തിയത്.

മൂർച്ചയുള്ള ആയുധം ഉപയോ​ഗിച്ച് കുത്തികൊലപ്പെടുത്തിയതായാണ് പ്രാധമിക നി​ഗമനം. നികിത കൊളംബിയയിലെ എലിക്കോട്ട് സിറ്റിയിലാണ്​ താമസിച്ചിരുന്നത്. മെരിലാൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 2025 ഫെബ്രുവരി മുതൽ കൊളംബിയയിലെ വേദ് ഹെൽത്തിൽ ഡേറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റ് ആയി ജോലി ചെയ്ത് വരുകയായിരുന്നു. നികിതയെ ആക്രമിക്കാൻ ഉപയോ​ഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല എന്നും, എത്രയും വേ​ഗം 26 വയസ്സുകാരനായ അർജ്ജുൻ ശർമയെ യുഎസിൽ എത്തിച്ച് നിയമ നടപടികൾക്ക് വിധേയനാക്കും എന്നും പൊലീസ് അറിയിച്ചു.

Also read : മഡുറോയെ ഇന്ന് ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാക്കും

സംഭവത്തെതുടർന്ന് നികിതയുടെ ഇന്ത്യയിലുള്ള കുടുംബത്തെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും ഉദ്ദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു. യുഎസിൽ പോകുന്നതിന് മുൻപ് നികിത ക്ലിനിക്കൽ ഫാർമസിസ്റ്റായി കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ജോലി നോക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലചെയ്യപ്പെട്ട നികിത.

nikita and arjun sharma
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News