
അമേരിക്കൻ രാഷ്ട്രീയത്തിൽ വിവാദച്ചുഴികൾ സൃഷ്ടിച്ച് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈൻ ഫയൽ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട് തുടങ്ങി. 300,000 പേജുള്ള രേഖകളാണ് നിലവിൽ പൊതുജനങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. എപ്സ്‌റ്റൈൻ ഫയൽസ് പുറത്തുവിടുക എന്നത് യുഎസിൽ വര്ഷങ്ങളായി ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യമാണ്. പ്രതീക്ഷിച്ചത് പോലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തിയ വിവരങ്ങളിൽ ഉള്ളത്.
മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ലോക പ്രശസ്ത സംഗീതജ്ഞൻ മൈക്കല്‍ ജാക്സണ്‍, മിക്ക് ജാഗര്‍ അടക്കമുള്ളവരുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. അതേസമയം, എപ്സ്‌റ്റൈനുമായി അടുത്ത ബന്ധമുണ്ടായിരുന്ന നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പറ്റിയുള്ള വളരെ ചുരുക്കം വിവരങ്ങളെ ഇപ്പോൾ പുറത്തു വിട്ട രേഖകളിൽ ഉള്ളുവെന്നതും ശ്രദ്ധേയമാണ്. രേഖകളിൽ വലിയ രീതിയിൽ തിരുത്തൽ നടന്നുവെന്നുള്ള ആരോപണങ്ങൾ ശരിവെക്കുന്നതാണിത്.
ALSO READ; കൈക്കൂലിക്കേസിൽ മുൻ പാക് പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും പതിനേഴ് വർഷം തടവ്
അതേസമയം പുറത്ത് വന്ന ചിത്രങ്ങൾ വൻ വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. യുവതികള്‍ക്കൊപ്പം പൂളിൽ നീന്തുന്നതും ഹോട്ട് ടബ്ബില്‍ കിടക്കുന്നതുമായ ക്ലിന്റണിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. മറ്റൊരു ചിത്രത്തിൽ ഒരു യുവതി ഇദ്ദേഹത്തിന്റെ മടിയിൽ ഇരിക്കുന്നതും കാണാം. എപ്സ്‌റ്റൈന്റെ കുപ്രസിദ്ധ സ്വകാര്യദ്വീപിലെ വസതിയില്‍ നിന്നുള്ള ചിത്രങ്ങളാണിവ. എന്നാല്‍ ക്ലിന്റണെ മാത്രം ലക്ഷ്യം വെച്ചാണ് ട്രംപ് ഭരണകൂടം രേഖകള്‍ പുറത്തുവിടുന്നതെന്ന് ക്ലിന്റന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഏഞ്ചല്‍ യുറേന ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡനത്തിന് ഇരയാക്കുകയും ഉന്നതർക്ക് കാഴ്ചവെക്കുകയും ചെയ്ത കുറ്റവാളിയാണ് ജെഫ്രി എപ്‌സ്‌റ്റൈന്‍. ഇയാളുടെ എപ്‌സ്‌റ്റൈന്‍ ഐലൻഡും, ഇയാളുമായി ബന്ധപ്പെട്ട എപ്‌സ്‌റ്റൈന്‍ ഫയൽസും പതിറ്റാണ്ടുകളായി അമേരിക്കൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്നവയാണ്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകാരനായിട്ടാണ് ഒരു സ്കൂൾ അധ്യാപകനിൽ നിന്നും ശതകോടീശ്വരനായി മാറിയ ജെഫ്രി എപ്‌സ്‌റ്റൈന്‍ അറിയപ്പെടുന്നത്.
JUST IN: A large portion of the Epstein files have been released, showing photos of Jeffrey Epstein with high-profile associates including former President Bill Clinton.
— Collin Rugg (@CollinRugg) December 19, 2025
In one photo, Clinton was seen in a hot tub with anonymous female.
In another photo, Clinton is seen with… pic.twitter.com/TVlKhI6hYG

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

