ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ഗാസയില്‍ 36 മണിക്കൂറിനിടെ ഭക്ഷ്യ കേന്ദ്രങ്ങള്‍ക്കടുത്ത് കൊല്ലപ്പെട്ടത് നൂറിലധികം പേര്‍

gaza starvation

ക്രൂര വംശഹത്യ തുടര്‍ന്ന് ഇസ്രയേല്‍. കഴിഞ്ഞ 36 മണിക്കൂറിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേര്‍. ഇന്നലെ മുതല്‍ ആക്രമണം കനപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഭക്ഷണവുമായെത്തുന്ന വാഹനങ്ങളെ കാത്തുനിന്ന കുട്ടികളടക്കമുള്ള ജനക്കൂട്ടത്തിനു നേരെയാണ് ഇന്നലെ ആക്രമണമുണ്ടായത്. അല്‍ സറായ ഫീല്‍ഡ് ആശുപത്രിയില്‍ നൂറിലധികം മൃതദേഹങ്ങളാണ് ആക്രമണത്തെ തുടര്‍ന്ന് എത്തിയത്.

നിലവില്‍ ഗാസയില്‍ യുഎസ് നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനയായ ഗാസ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ആണ് ഭക്ഷണം എത്തിക്കുന്നത്. മറ്റ് സന്നദ്ധ സംഘടനകള്‍ക്ക് ഇസ്രയേല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.വ്യാഴാഴ്ച റഫയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷ്യവസ്തുക്കളുമായെത്തുന്ന വാഹനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്നത് ഭയാനകമായ ആക്രമണമാണ്.

Also read- യുഎസ് തീരുവ ഇന്ത്യക്ക് ഉണ്ടാക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ക്ഷീരോൽപ്പന്ന വിപണി തുറന്നു നൽകിയാൽ കാർഷിക മേഖലയെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തൽ

കഴിഞ്ഞ 90 ദിവസത്തിനിടെ ഭക്ഷ്യ കേന്ദ്രങ്ങള്‍ക്കടുത്ത് മാത്രം 1800ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.അതേസമയം ജര്‍മ്മനി ആകാശ മാര്‍ഗം ഗാസയില്‍ സഹായ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News