തലയിൽ കുത്തിക്കയറിയ കത്തിയുമായി കുഞ്ഞ് അമ്മയ്‌ക്കൊപ്പം ആശുപത്രിയിൽ; വൈറലായി ചൈനയിൽ നിന്നുള്ള വീഡിയോ

തലയിൽ കത്തി കുത്തികയറിയ കുഞ്ഞുമായി ആശുപത്രിയിലെത്തിയ അമ്മയുടെ വീഡിയോ വൈറൽ. തെക്ക് പടിഞ്ഞാറൻ ചെെനയിലെ യുനാൻ പ്രവിശ്യയിലെ കുമിംഗ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഡോംഗ്ചുങ് പീപ്പിൾസ് ആശുപത്രിയിലാണ് അമ്മയുടെ കെെയും പിടിച്ച് ഒരു കുട്ടി എത്തിയത്.

ഓഗസ്റ്റ് 15 ന് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുൻമിംഗിലുള്ള ഡോങ്‌ചുവാൻ പീപ്പിൾസ് ആശുപത്രിയിലേക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ഒരു അമ്മയും മൂന്ന് വയസ്സുള്ള മകളും നടന്നു നീങ്ങുന്നത് വിഡിയോയിൽ കാണാം. കുട്ടിയെ കണ്ടതോടെ എല്ലാവരും അമ്പരന്നു. കത്തി തലയിൽ തറച്ചിട്ടും മുറിവിൽ നിന്ന് രക്തം വരുന്നില്ലായിരുന്നു. അതുപോലെ തന്നെ ഒന്നും സംഭവിക്കാത്ത പോലെയാണ് ആ കുട്ടി നടക്കുന്നതും.

ALSO READ: അരുണാചൽ പ്രദേശിൽ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ തീപിടിത്തം; മൂന്നാം ക്ലാസ് വിദ്യാർത്ഥി വെന്തുമരിച്ചു, മൂന്ന് പേർക്ക് പരുക്ക്

ഹു എന്ന് പേരുള്ള മൂന്ന് വയസുകാരിയാണ് വീഡിയോയിലുള്ള കുട്ടി. വീട്ടിലെ കിടക്ക വിരി അമ്മ വിരിക്കുന്നതിനിടെ പഴങ്ങൾ മുറിക്കുന്ന കത്തി കിടക്കയിൽ ഉണ്ടായിരുന്നു. ഇത് അറിയാതെ അമ്മ കിടക്ക കുടഞ്ഞതും കത്തി അടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയിൽ തറച്ചുകയറുകയായിരുന്നു. ആദ്യം കത്തി ഊരാൻ അമ്മ ശ്രമിച്ചെങ്കിലും മകൾക്ക് വേദനയെടുത്തതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 15 സെന്റീ മീറ്റ‌ർ നീളമുള്ള കത്തിയാണ് കുട്ടിയുടെ തലയിൽ തറച്ചത്. കുട്ടിയുടെ തലയിൽ നിന്ന് കത്തി മാറ്റിയതായും കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.

“പെൺകുട്ടിയുടെ അമ്മ അശ്രദ്ധമായി കത്തി പുറത്തെടുത്തിരുന്നെങ്കിൽ, അപകടസാധ്യത വളരെ വലുതാകുമായിരുന്നു. ശരിയായ നടപടി ഉടനടി പ്രൊഫഷണൽ വൈദ്യസഹായം തേടുക എന്നതായിരുന്നു,” ഡോക്ടർ പറഞ്ഞു.

എന്തായാലും വീഡിയോ വളരെ പെട്ടന്ന് ആളുകൾക്കിടയിൽ വൈറലായി മാറിയത്. അമ്മയ്‌ക്കെതിരെ വ്യാപകമായ വിമർശനത്തിന് ഇത് കാരണമാവുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News