
മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവ് കൂടിയായ നർഗീസ് മുഹമ്മദിക്ക് ഏഴ് വർഷം കൂടി തടവ് കാലാവധി നീട്ടി ഇറാൻ ഭരണകൂടം. രണ്ട് വർഷത്തേക്ക് രാജ്യം വിടാനും വിലക്കുണ്ട്.
കുറ്റകൃത്യം ചെയ്യാൻ കൂട്ടുനിന്നു ഗൂഡാലോചനയിൽ പങ്ക് ചേർന്നു എന്നിവ ആരോപിച്ചാണ് തടവ് വിധിച്ചിരിക്കുന്നത്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അഭിഭാഷകൻ മെസ്തഫ നിലി അറിയിച്ചു. അതേ സമയം നിയമ വിരുദ്ധ തടങ്കലിനും ജയിലിലെ മോശം സാഹചര്യങ്ങളിലും പ്രതിഷേധിച്ച് നർഗീസ് മുഹമ്മദി ജയിലിൽ നിരാഹാര സത്യാഗ്രഹം കിടക്കുന്നതായാണ് റിപ്പോർട്ട്.
Also read : പോർച്ചുഗലിൽ ഇടതുപക്ഷം അധികാരത്തിൽ: ഹോസെ അന്റോണിയോ സെഗുറോ പ്രസിഡന്റ്
നിയവിരുദ്ധമായി വധശിക്ഷ നടപ്പിലാക്കുന്നതിനും സ്ത്രീകളുടെ വസ്ത്രധാരണത്തിൽ നിർബന്ധിത നിയമങ്ങൾ നടപ്പിലാക്കുന്നതിനും എതിരായി ശബ്ദമുയർത്തിയതിന് പല തവണ നർഗീസ് മുഹമ്മദിയെ ശിക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഭൂരിഭാഗം സമയവും നർഗീസ് ജയിലിലായിരുന്നു. 2015-ന് ശേഷം പാരീസിൽ കഴിയുന്ന തന്റെ ഇരട്ട കുട്ടികളെ കാണാൽ പോലും അവർക്ക് ഇളവ് ലഭിച്ചില്ല. 2023-ലാണ് നർഗീസിന് സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ചത്. അന്ന് അവർ ജയിലിലായിരുന്നതിനാൽ മക്കളാണ് നൊബേൽ സ്വീകരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

