
ബംഗാളിൽ കൊല്ലപ്പെട്ട ഇക്വിലാബ് മഞ്ചുവിന്റെ യുവ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിൽ ഇടക്കാല സർക്കാരിലെ ചില നിഷ്പക്ഷ താൽപര്യക്കാരാണെന്ന് സഹോദരൻ ഒമർ ഹാദി. ധാക്കയിലെ മ്യൂസിയത്തിന് സംഘടിപ്പിച്ച രക്തസാക്ഷി പ്രതിജ്ഞയിൽ സംസാരിക്കവെയാണ് ഒമർ മുഹമ്മദ് യൂനുസ് നയിക്കുന്ന പുതിയ സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. ഫെബ്രുവരി 12-ന് ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് തന്റെ സഹോദരനെ ബലിയാടാക്കിയതെന്നും ഒമർ പറഞ്ഞു.
ഏതെങ്കിലും ഏജൻസികൾക്കോ വിദേശ യജമാനന്മാർക്കോ വഴങ്ങാൻ ഒസ്മാൻ ഹാദി തയ്യാറാകാത്തതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും ഒമർ ഹാദി അവകാശപ്പെട്ടു. കൊലപാതകികളെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി സർക്കാരിന് 30 പ്രവൃത്തിദിവസത്തെ സമയപരിധി നൽകിയിട്ടുണ്ടെന്ന് ഇൻക്വിലാബ് മഞ്ചു മെമ്പർ സെക്രട്ടറി അബ്ദുള്ള അൽ ജാബർ പറഞ്ഞു.
ഡിസംബർ 12-ന് ധാക്കയിൽ വച്ചാണ് ഒസ്മാൻ ഹാദിയ്ക്ക് വെടിയേൽക്കുന്നത്. ബൈക്കിലെത്തിയ അക്രമികൾ ഹാദിയുടെ തലയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഹാദിയെ ആദ്യം ധാക്ക മെഡിക്കൽ കോളേജിലും പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയിലേയ്ക്കും മാറ്റിയിരുന്നു. സിംഗപ്പൂരിൽ വച്ചാണ് ഹാദി മരണപ്പെട്ടത്.
Also read : വാണിജ്യ ഡ്രൈവിങ് ലൈൻസുകൊണ്ട് സെമിട്രക്കുകൾ ഓടിച്ച 30 ഇന്ത്യക്കാർ അമേരിക്കയിൽ അറസ്റ്റിൽ
അതേ സമയം രാജ്യത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും തീവ്രവാദ ശക്തികൾക്ക് വളരാൻ അവസരമൊരുക്കിയെന്നും ഷെയ്ക്ക് ഹസീന കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ ഇമെയിൽ അഭിമുഖത്തിലാണ് ഹസീന തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. വിദ്യാർത്ഥി നേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകവും തുടർന്നുണ്ടായ അസ്വസ്ഥതകളും ഇടക്കാല സർക്കാരിന് കീഴിലെ നിയമവിരുദ്ധത വെളിപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

