
അഫ്ഗാനിസഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാന്‍റെ മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം. കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയിൽ നിന്നും അഫ്ഗാൻ പിന്മാറി. നവംബർ 5 മുതല്‍ പാകിസ്ഥാനിൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളിൽ നിന്നാണ് പിന്മാറുന്നതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
‘പാകിസ്ഥാൻ ഭരണകൂടം നടത്തിയ ഭീരുത്വപരമായ ആക്രമണം’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പിന്മാറ്റം അറിയിച്ചത്. ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് പിന്മാറാനുള്ള രാജ്യത്തിന്‍റെ തീരുമാനത്തെ പിന്തുണച്ച അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ, പാക് വ്യോമാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.
ഒക്ടോബർ 11 മുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ നടന്നിരുന്നു. അഫ്ഗാൻ സൈന്യം നിരവധി പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ തകർക്കുകയും, പട്ടാളക്കാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 11 മുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ കനത്ത ഏറ്റുമുട്ടൽ നടന്നിരുന്നു. അഫ്ഗാൻ സൈന്യം നിരവധി പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ തകർക്കുകയും, പട്ടാളക്കാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും, കരാർ ലംഖിച്ച് പാകിസ്ഥാൻ പക്തിക പ്രവിശ്യയിൽ വ്യോമാക്രമണം നടത്തുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

