
സിഡിഎഫ് പദവിയിലേക്ക് അസീം മുനീർ ആരോഹിക്കപ്പെടുന്നതിന് മുമ്പ് രാജ്യം വിട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അനുസരിച്ച് പാക്കിസ്ഥാന്റെ ആദ്യ പ്രതിരോധ സേനാ മേധാവിയായിട്ട് അസിം മുനീറിനെ നിയമിക്കുന്ന വിജ്ഞാപനം പ്രഖ്യാപിക്കുന്ന സമയത്ത് മനഃപൂർവം മാറിനൽക്കികയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി.
വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയത്ത് രാജ്യത്ത് നിന്ന് മാറുനിൽക്കുന്നതിലൂടെ ഉത്തരവ് ഒപ്പിടുക എന്ന ഉത്തരവാദത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഷെഹ്ബാസ് ഷെരീഫിന്റെ നാടുവിടൽ.
പാകിസ്ഥാൻ ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെയാണ് സിഡിഎഫ് എന്ന പുതിയ പദവി സൃഷ്ടിക്കപ്പെടുന്നത്. പുതിയ പദവിയിലേക്ക് അവരോഹിക്കപ്പെടുന്നതോടെ പാകിസ്ഥാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ മാറും.
നവംബർ 29ന് കരസേനാ മേധാവിയായിട്ടുള്ള അസീം മുനീറിന്റെ കാലാവധി അവസാനിച്ചു കഴിഞ്ഞു. അതോടെ സൈനിക മേധാവിയില്ലാത്ത അവസ്ഥയിലാണ് നിലവിൽ പാകിസ്ഥാൻ സൈന്യമുള്ളത്. സൈനിക മേധാവിയോ ആണവ കമാൻഡ് അതോറിറ്റിയോ ഇല്ലാതെ ആണവായുധ രാജ്യമായ പാക്കിസ്ഥാന് പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

