വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; കുപ്വാരയിലെ അതിര്‍ത്തിയില്‍ വെടിവെപ്പ്

ceasefire

കുപ്വാരയിലെ അതിര്‍ത്തിയില്‍ വെടിവെക്കല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ പോസ്റ്റിന് നേരെയാണ് പാക് സൈന്യം വെടിവെച്ചത്. ഒരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആളപായമില്ല. ഇന്ത്യന്‍ സേന ശക്തമായി പ്രതിരോധിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ പരീക്ഷണം നടത്തുന്നതായും സൂചനയുണ്ട്. ഇന്നലെ രാത്രിയോടെ ഇന്ത്യന്‍ അതിര്‍ത്തിക്ക് മുകളില്‍ ഡ്രോണ്‍ പറക്കുന്നത് കണ്ടതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

Also read – മൈ ഫ്രണ്ട് വീണ്ടും ചതിച്ചു ഗയ്‌സ് ! ഇന്ത്യക്കാരെ പിന്നില്‍ നിന്ന് കുത്തി ട്രംപ്; ഇനി അമേരിക്കയിലേക്ക് പോകുന്നത് വലിയ ടാസ്ക്; H-1B വിസ അപേക്ഷിക്കാനുള്ള ഫീസ് കുത്തനെ കൂട്ടി

സുരക്ഷാകാരണങ്ങള്‍ മുന്‍ നിര്‍ത്തി ജമ്മുവിലെ അനന്ത്‌നാഗ് ജില്ലാ ഭരണകൂടം ഡ്രോണുകളും മറ്റ് ഉപകരണങ്ങളും പറത്തുന്നത് നിരോധിച്ചു.

content summary: Pakistan violated the ceasefire at the Kupwara border. There were no casualties in the firing. National media reports that the Indian Army strongly retaliated

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News