
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നെങ്കിലും ഇന്നലെ മാത്രം ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്നു പേരാണ്. ഇസ്രയേല്‍ കഴിഞ്ഞ ദിവസം വിട്ടുകൊടുത്ത പലസ്തീനികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണെന്നാണ് റെഡ്‌ക്രോസില്‍ നിന്നും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ക്രൂര മര്‍ദനത്തിന് ഇരയായതിന്റെ വ്യക്തമായ തെളിവുകള്‍ മൃതദേഹങ്ങളില്‍ കാണാം.
Also read – കാനഡയിലെ കപിൽ ശർമയുടെ റെസ്റ്റോറന്‍റിന് നേരെ വീണ്ടും വെടിവെപ്പ്; ആക്രമണം നാല് മാസത്തിനിടെ മൂന്നാം തവണ
മൃതദേഹങ്ങളില്‍ പലതും കണ്ണുകെട്ടിയിട്ടായ നിലയിലായിരുന്നു. കണ്ണുകള്‍ക്കിടയില്‍ വെടിയേറ്റതിന്റെ പാട്, പീഡനത്തിന്റെ തെളിവുകള്‍, വധശിക്ഷ നടപ്പാക്കിയ അടയാളങ്ങള്‍ എന്നിവ മൃതദേഹങ്ങളില്‍ നിന്നും വ്യക്തമായി കാണാമെന്ന് ഖാന്‍ യൂനിസിലെ നാസ്സര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടതിന് ശേഷവും അവരോട് ക്രൂരത കാട്ടിയതിന്റെ തെളിവുകള്‍ മൃതദേഹത്തിലുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മൃതദേഹങ്ങള്‍ നിലവില്‍ ഡിഎന്‍എ വിശകലനം ചെയ്യാനുള്ള സംവിധാനം ഗാസയില്‍ ഇല്ല. തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഇസ്രയേല്‍ സേന മൃതദേഹം വിട്ടുകൊടുത്തത് വലിയ വെല്ലുവിളിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലസില്‍ കടന്നു കയറി ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ വിദഗ്ധ ഉപകരണങ്ങളും സഹായവും ആവശ്യമാണെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

