ലൈംഗികാതിക്രമം, പട്ടിണി, മാരകരോഗങ്ങള്‍; ഇസ്രയേല്‍ തടവറയില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്നത് മനുഷ്യത്വരഹിതമായ ക്രൂരപീഡനം

Palestinian Prisoners Society

ഗാസയില്‍ പലസ്തീന്‍ ജനതയെ ഒന്നടങ്കം കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ ഭരണകൂടം. ഇസ്രയേലിന്റെ തടവറയില്‍ പലസ്തീന്‍ ജനത അനുഭവിക്കുന്നത് കൊടിയ മുഷ്യത്വരഹിതമായ ക്രൂരതകളാണെന്നാണ് പലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി പുറത്തുവിടുന്ന റിപ്പോര്‍ട്ട്.

വിശപ്പും പോഷകാഹാരക്കുറവും മൂലം മാരകമായ രോഗങ്ങളും ലൈംഗീകാതിക്രമങ്ങളും പലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്നതായാണ് പലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റി വ്യക്തമാക്കുന്നത്. പലസ്തീനികള്‍ക്ക് മതിയായ ഭക്ഷണം നല്‍കണമെന്ന് ഇസ്രയേല്‍ കോടതി നേരത്തെ വിധിച്ചതാണ് . എന്നാല്‍ തടവറയില്‍ പലസീതിനകളെ ഉദ്യോഗസ്ഥര്‍ ഇലക്ട്രോഷോക്കുകളും പ്ലാസ്റ്റിക്ക് ബുള്ളറ്റുകളും ഉപയോഗിച്ച് ഉപദ്രവിക്കാറുണ്ടെന്നാണ് ജയിലില്‍ സന്ദര്‍ശനം നടത്തിയ സൊസൈറ്റി അംഗങ്ങള്‍ വ്യക്തമാക്കുന്നത്.

Also read- റഷ്യയിൽ വൻ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത

നിരവധി പേര്‍ സെല്ലുകളില്‍ വച്ച് മരണപ്പെട്ടതായും സ്ത്രീകളായ തടവുകാര്‍ക്ക് ലൈംഗീകാതിക്രമം നേരിട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. സ്ത്രീകളെ നഗ്നരാക്കി ശാരീരിക പരിശോധന നടത്തുകയും ശുചിത്വമില്ലായ്മ മൂലം തടവുകാരില്‍ ത്വക്ക് രോഗങ്ങളും മറ്റും വ്യാപിക്കുന്നതായും സൊസൈറ്റി അംഗങ്ങള്‍ വ്യക്തമാക്കുന്നു. ആറ് മാസമായി ചിലര്‍ക്ക് വസ്ത്രം മാറാന്‍പ്പോലും സാധിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയായ അനഡൊളു റിപ്പോര്‍ട്ട് ചെയ്യുന്നു

11,100ലധികം പലസീനികളാണ് കൊടിയ പീഡനത്തിന് ഇരയാകുന്നത്. എത്രയും പെട്ടെന്ന് അന്താരാഷ്ട്ര നടപടികള്‍ ഇവിടെ കൈക്കൊള്ളണമെന്നും സൊസൈറ്റി അംഗങ്ങള്‍ പറയുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍, ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടികള്‍ 65,000-ത്തിലധികം പലസ്തീനികളെയാണ് കൊന്നൊടുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News