‘പലസ്തീന്‍ ജനതയാണ് എന്റെ ഹീറോസ്’; വെനസ്‌ഡേ സീരീസ് താരം ജെന്ന ഒര്‍ട്ടേഗ

People of Palestine my heros Jenna Ortega

‘എന്റെ ഹീറോസ് അവരാണ്, ലോകം അവരെ എത്രമാത്രം അവഗണിച്ചാലും പലസ്തീനികള്‍ വീണ്ടും വീണ്ടും ശബ്ദമുയര്‍ത്തുന്നു’. ഗാല മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ആരാണ് ഏറ്റവും കൂടുതല്‍ പ്രചോദിപ്പിക്കുന്നതെന്ന ചോദ്യത്തിന് വെനസ്‌ഡേ സീരീസ് താരം ജെന്ന ഒര്‍ട്ടേഗ പറഞ്ഞ മറുപടിയാണിത്. അടിച്ചമര്‍ത്തപ്പെടുന്ന അവരുടെ ശബ്ദം ലോകത്തെ കേള്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്നും ജെന്ന പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതില്‍ അവരുടെ ശക്തി, സഹിഷ്ണുത ലോകം കാണേണ്ടതാണ്, അവരാണ് എന്റെ ഹീറോസെന്നുമാണ് താരം പറഞ്ഞത്.

Also read – ‘മൂന്ന് ദിവസം പട്ടിണിക്കിട്ടു, ശുചിമുറിയിലെ വെള്ളം കുടിക്കേണ്ടി വന്നു, ഗ്രെറ്റ തന്‍ബെര്‍ഗിനെ വലിച്ചിഴച്ചു’: ദുരനുഭവം പങ്കുവെച്ച് പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍

ഇസ്രയേലിന്റെ കൊടും ക്രൂരതക്കെതിരെ ലോകം കണ്ണടച്ചപ്പോഴും പോരാടാനുള്ള പലസ്തീന്‍ ജനതയുടെ അസാമാന്യ ധൈര്യത്തെ താരം പ്രകീര്‍ത്തിച്ചു. നീതിക്കും അംഗീകാരത്തിനും വേണ്ടിയുള്ള അവരുടെ തുടര്‍ച്ചയായ പോരാട്ടത്തിലേക്ക് വെളിച്ചം വീശുന്നതിനും അവരുടെ ജീവിതത്തെ കൂടുതല്‍ പുറം ലോകത്തേക്ക് അറിയിക്കുന്നതിനും താന്‍ ശ്രമിക്കുമെന്നും തനിക്ക് ലഭിക്കുന്ന വേദികള്‍ ഉപയോഗപ്പെടുത്തുമെന്നും ജെന്ന പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News