2025 ഭൗതികശാസ്ത്ര നൊബേല്‍; ക്വാണ്ടം മെക്കാനിക്സിന് വീണ്ടും പുരസ്‌കാരം

physics nobel

2025 ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് ഭൗതികശാസ്ത്ര നൊബേലിന് അര്‍ഹാരായവര്‍. ഇലക്ട്രിക് സര്‍ക്യൂട്ടുകളിലെ മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിംഗിന്റെയും ഊര്‍ജ ക്വാണ്ടൈസേഷന്റെയും കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്‌കാരം.

1984നും 85നും ഇടയില്‍ നടത്തിയ ഗവേഷണത്തിനാണ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷം ജോണ്‍ ഹോപ്ഫീല്‍ഡ്, ജിയോഫ്രി ഹിന്റന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മെഷിന്‍ ലേണിങ്ങിന്റെ ബില്‍ഡിങ് ബോക്കുകള്‍ സൃഷ്ടിക്കാന്‍ സഹായിച്ചതിനായിരുന്നു പുരസ്‌കാരം.

Also read – ബലൂചിസ്ഥാനിലേക്ക് പോയ പാകിസ്ഥാന്‍ ട്രെയിനില്‍ സ്‌ഫോടനം; ബോഗികള്‍ പാളം തെറ്റി നിരവധി പേര്‍ക്ക് പരുക്ക്

ഒക്ടോബര്‍ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകള്‍ പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News