
മുഖ്യമന്ത്രിയെ വരവേറ്റ് സുല്‍ത്താനേറ്റ്. മസ്‌കത്ത് അമിറാത്ത് പാര്‍ക്കില്‍ നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി അല്‍പസമയത്തിനകം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍, മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസ്, ചീഫ് സെക്രട്ടറി എ ജയതിലക്, പത്മശ്രീ എം എ യൂസഫലി, ഡോക്ടര്‍ പി മുഹമ്മദലി തുടങ്ങിയവരും പങ്കെടുക്കുന്നു.
ഘോഷ യാത്രയുടെ അകമ്പടിയോടെ തുറന്ന ജീപ്പിലാണ് മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയത്. ആര്‍ത്തിരമ്പുന്ന ജനസാഗരത്തിനിടയിലൂടെ മുഖ്യമന്ത്രി വേദിയിലേക്ക് പ്രവേശിച്ചു. ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ആണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കലാ പരിപാടികള്‍ക്ക് ശേഷം ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാല്‍ നൂറ്റണ്ടിനു ശേഷം ഒരു കേരള മുഖ്യമന്ത്രി മസ്‌കത്ത് സന്ദര്‍ശിക്കുന്നുവെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്. 23,24,25 എന്നീ മൂന്നു ദിവസങ്ങളിലായാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്ററ്റിവല്‍ നടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

