എപ്‌സ്റ്റീൻ ബന്ധം: ആൻഡ്രൂ മൗണ്ട് ബാറ്റണിന് പിടിവീണു; അറസ്റ്റ് 66ാം ജന്മദിനത്തിൽ

prince andrew arrested

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി അടുത്ത ബന്ധം പുലർത്തിയതിനെ തുടർന്ന് ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നും പുറത്തായ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്‌സറെന്ന ആൻഡ്രൂ രാജകുമാരനെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തത് സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് തേംസ് വാലി പൊലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 66ാം ജന്മദിനത്തിലാണ് പൊലീസ് ആൻഡ്രൂ രാജകുമാരനെ തേടിയെത്തിയത്.

2010-ൽ യുകെയുടെ വ്യാപാര പ്രതിനിധിയായിരിക്കെ എപ്‌സ്റ്റീന് രഹസ്യ രേഖകൾ കൈമാറി എന്ന എപ്‌സ്റ്റീൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ആൻഡ്രൂവിനെ നോർഫോക്കിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലുള്ള വുഡ് ഫാമിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ; അടുത്തത് ഇറാൻ? മിഡിൽ ഈസ്റ്റിൽ വമ്പൻ പടയൊരുക്കം നടത്തി അമേരിക്കൻ സൈന്യം; ജാഗ്രതയിൽ ലോകം

അതേസമയം, ബ്രിട്ടീഷ് നിയമപ്രകാരം പൊലീസ് ആൻഡ്രൂവിന്റെ പേര് നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമാണ് മൗണ്ട്ബാറ്റൺ-വിൻഡ്‌സർ. വിവാദങ്ങളെ തുടർന്ന് രാജ പദവികൾ ഒഴിഞ്ഞ അദ്ദേഹം ഔദ്യോഗിക വസതിയിൽ നിന്ന് സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്ക് താമസം മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News