യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ആണ് റഷ്യ കനത്ത വ്യോമാക്രമണം നടത്തിയത്. ഏകദേശം 598 ഡ്രോണുകളും 31 മിസൈലുകളും യുക്രെയ്ൻ്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് റഷ്യ തൊടുത്തുവെന്നാണ് യുക്രെയ്ൻ എയർഫോഴ്സ് റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം റഷ്യ തൊടുത്ത 563 ഡ്രോണുകളും 26 മിസൈലുകളും തകർക്കുകയോ നിർവീര്യമാക്കുകയോ ചെയ്തതായാണ് യുക്രെയ്ൻ വ്യോമസേന റിപ്പോർട്ട് ചെയ്യുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

