വ്യാപാരക്കരാറിലെ പ്രതിഷേധങ്ങൾക്കിടയിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാ‍ഴ്ച നടത്തി എസ് ജയശങ്കർ

s jaishankar marco rubio meeting USA

ഇന്ത്യ യുഎസ് വ്യാപാരക്കരാറിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകവേ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ വാഷിംഗ്ടണിലെത്തി കണ്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ അമേരിക്കൻ തീട്ടൂരങ്ങൾക്ക് വഴങ്ങുന്നു എന്ന വിമർശനം ശക്തമായിരിക്കെയാണ് എസ്. ജയശങ്കർ ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് തലസ്ഥാനത്തെത്തിയത്.

വ്യാപാരം, ഊർജ്ജം, ആണവ സഹകരണം, പ്രതിരോധം, നിർണ്ണായക ധാതുക്കൾ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാ‍ഴ്ച എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറിനെ ഇരു നേതാക്കളും സ്വാഗതം ചെയ്യുകയും ചെയ്തു.

ALSO READ; ഇന്ത്യ – യുസ് വ്യാപാര കരാറിൽ പ്രതിഷേധം ശക്തം: പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമാകും; എതിർപ്പുമായി കർഷക സംഘടനകളും

ഈ കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നികുതി 18 ശതമാനമായി കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നു. എന്നാൽ, പകരം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് തടയാനും 500 ബില്യൺ ഡോളറിന്റെ യുഎസ് ഉത്പന്നങ്ങൾ വാങ്ങുമെന്ന് ഉറപ്പാക്കാനും ട്രംപിന് കഴിഞ്ഞു. ഇതാണ് കർഷക സംഘടനകൾ അടക്കം പ്രതിഷേധവുമായി രംഗത്ത് വരാൻ കാരണം.

അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നിവ ഉൾപ്പെടുന്ന ‘ക്വാഡ്’ വഴി സഹകരണം വിപുലീകരിക്കാനും ഇരുനേതാക്കളും ചർച്ചയിൽ തീരുമാനമെടുത്തു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റുമായും എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News