ഡിഎന്‍എ ഘടന കണ്ടെത്തിയതില്‍ പ്രധാനി; ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു

james

പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതില്‍ പ്രധാനിയാണ്. 1962ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കി. ഡിഎന്‍എയുടെ ഇരട്ട ഹെലിക്‌സ് ഘടനയാണ് ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് ക്രിക്കും വാട്‌സണും ചേര്‍ന്ന് കണ്ടെത്തിയത്.

കുടുംബ വംശാവലി കണ്ടെത്തുക, രോഗികള്‍ക്ക് ജീനുകള്‍ നല്‍കി ചികിത്സിക്കുക, ഡിഎന്‍എ സാമ്പിളുകളില്‍ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക തുടങ്ങിയ സുപ്രധാന നേട്ടങ്ങള്‍ക്കെല്ലാം തുടക്കമായത് ഡിഎന്‍എയുടെ ഇരട്ട ഹെലിക്‌സ് അഥവാ പിരിയന്‍ ഗോവണി ഘടനയുടെ കണ്ടുപിടിത്തത്തോടെയാണ്.

Also read – മികവോടെ ആരോ​ഗ്യരം​ഗം: എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള രാജ്യത്ത് ആദ്യ സംസ്ഥാനം ഏത് ?, ഇടുക്കിയില്‍ രണ്ടണ്ണം കൂടി അനുവദിച്ചതായി മന്ത്രി വീണാ ജോര്‍ജ്

1928ല്‍ ഷിക്കാഗോയില്‍ ജനിച്ച ജെയിംസ് പതിനഞ്ചാം വയസില്‍ ചിക്കാഗോ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ നേടുകയും തുടര്‍ന്ന് ഡിഎന്‍എ ഘടനയെ കുറിച്ചുള്ള ഗവേഷണം നടത്താനായി കോംബ്രിജിലെത്തുകയുമായിരുന്നു. തുടര്‍ന്നാണ് ക്രിക്കിനെ പരിചയപ്പെട്ടതും വിപ്ലവകരമായ കണ്ടുപിടിത്തത്തില്‍ പങ്കാളിയായതും.

അതേസമയം പല സാഹചര്യങ്ങളിലും ജെയിംസ് വാട്‌സണ്‍ന്റെ നിലപാടുകളും പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News