
യുവ നേതാവ് ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് സ്ഥിതിഗതികൾ വഷളായ ബംഗ്ലാദേശിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷൻ ഓഫീസിലും വിസ സെന്ററിലും സുരക്ഷ വർദ്ധിപ്പിച്ചു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും സർക്കാരിനുമെതിരായ പ്രതിക്ഷേധങ്ങളിലെ പ്രമുഖ വ്യക്തിയും ഇങ്ക്വിലാബ് മഞ്ച് കൺവീനറുമായിരുന്നു ഹാദി ധാക്കയിലെ ബിജോയ്‌നഗറിൽ ഡിസംബർ 12 ന് നടന്ന പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അജ്ഞാതരായ അക്രമികളുടെ വെടിയേറ്റാണ് മരിച്ചത്. ഹാദിയുടെ മരണത്തെത്തുടർന്ന് ഇന്ത്യൻ വിസ സെന്ററിന് നേരെയും പത്രമോഫീസുകളും പ്രക്ഷോപകർ ആക്രമിച്ചിരുന്നു. ധാക്കയിൽ ജനങ്ങൾ തെരുവിലിറങ്ങി കെട്ടിടങ്ങൾക്ക് തീയിടുകയും അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
Also read : ദക്ഷിണാഫ്രിക്കയിൽ അജ്ഞാതൻ്റെ വെടിയേറ്റ് 10 പേർക്ക് ദാരുണാന്ത്യം
മറ്റ് പ്രശ്നങ്ങൾ ഉണ്ടാകാത്തിരിക്കാനാണ് സെക്യൂരുറ്റി വർദ്ധിപ്പിച്ചതെന്ന് അഡിഷണൽ ഡെപ്യൂട്ടി കമ്മീഷർ സെയ്ഫുൽ ഇസ്ലാം പറഞ്ഞു. ബംഗ്ലാദേശിന് മേലുളള ഇന്ത്യൻ ആധിപത്യം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രക്ഷോപകർ പ്രതിക്ഷേധിച്ചത്. ധാക്കാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കാസി നസ്റുൾ ഇസ്ലാമിന്റെ ശവകുടീരത്തിന് സമീപം ശനിയാഴ്ച്ച ഹാദിയുട മൃതദേഹം ദഹിപ്പിച്ചു. ഖബറടക്കത്തിന് ശേഷം ആയിരങ്ങളാണ് നിരത്തിലിറങ്ങി ഹാദിയുടെ മരണത്തിന് കാരണമായവരെ അറസ്റ്റ് ചെയ്യാൻ പ്രതിക്ഷേധ പ്രകടനങ്ങൾ നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

