
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കരുതൽ സ്വർണം വിറ്റഴിക്കാൻ ആരംഭിച്ച് റഷ്യൻ കേന്ദ്രബാങ്ക്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് സംഭവിച്ചത്. ബജറ്റ് ക്ഷാമവും റൂബിളിന്റെ മൂല്യം ഇടിഞ്ഞതുമാണ് ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ കാരണമായത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ കരുതൽ നിക്ഷേപങ്ങളുള്ള രാജ്യങ്ങളിൽ റഷ്യ അഞ്ചാം സ്ഥാനത്താണ്.
വിറ്റഴിച്ച തുക എത്രയെന്ന് ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ൻ അധിനിവേശം തുടങ്ങുന്നതിന് മുമ്പ് റഷ്യയുടെ കരുതൽ സ്വർണം ഏകദേശം 405.7 ടൺ ആയിരുന്നു. ബജറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി റഷ്യൻ ധനകാര്യ മന്ത്രാലയം ആ സംഖ്യയുടെ 57 ശതമാനം വിറ്റഴിച്ചതായാണ് കരുതപ്പെടുന്നത്.
ALSO READ: ബോക്സോഫീസിനെ ഞെട്ടിച്ച് ‘എക്കോ’; ഒരാഴ്ചക്കിടെ വാരിക്കൂട്ടിയത് കോടികൾ
അഥവാ 232.6 ടൺ സ്വർണം. നവംബറിൽ മാത്രം 173.1 ടൺ സ്വർണം വിറ്റഴിച്ചതായി റിപ്പോർട്ടുകളുണ്ട്. മോസ്കോ ടൈംസ് പ്രകാരം, നാഷണൽ വെൽത്ത് ഫണ്ടിലെ കരുതൽ സ്വർണം ഇപ്പോൾ 232 ടൺ ആയി ചുരുങ്ങി. ഇത്തരം സ്വർണ വിൽപ്പന കേന്ദ്രബാങ്കിന് വിപണിയിലേക്ക് പണമെത്തിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

