
ആറ് മാസമായി നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഉണ്ടായിരുന്ന 7 പേരിൽ 4 പേർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി. ബഹിരാകാശ സഞ്ചാരികളിലൊരാളുടെ ആരോഗ്യപ്രശ്നത്തെത്തുടർന്നാണ് സംഘം അടിയന്തിരമായി മടങ്ങിയത്. സെന കാർഡ്‍മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലറ്റോനോവ് എന്നിവരാണ് മടങ്ങിയെത്തിയത് ശാസ്ത്ര ലോകത്തെ മുൾമുനയിൽ നിർത്തികൊണ്ട് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഗവേഷകർ സുരക്ഷിതരായി ഭൂമിയിൽ മടങ്ങിയെത്തിയത്.
പേടകം ഉച്ചയ്ക്ക് 2:11ഓടുകൂടിയാണ് ഭൂമിയുടെ ഭ്രമണപഥം താണ്ടി അന്തരീക്ഷത്തിലൂടെ സുരക്ഷിതമായി സമുദ്രത്തിൽ ഇടിച്ചിറങ്ങിയത്. ഉടൻ തന്നെ രക്ഷാദൗത്യ ബോട്ടുകൾ പേടകത്തിനടുത്തേക്കെത്തി. പേടകത്തെ വലിയ ബോട്ടുകളിലേക്ക് സുരക്ഷിതമായി എത്തിച്ചു.
ഐഎസ്എസിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി തിരികെ ഭൂമിയിലേക്ക് മടങ്ങേണ്ടി വരുന്നത്. ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിലാണ് ഇവർ മടങ്ങിയെത്തിയത്.
ക്രൂ-11 മടങ്ങിയെത്തിയതോടെ ബഹിരാകാശ നിലയത്തിൽ താൽക്കാലികമായുളള അംഗങ്ങളുടെ എണ്ണ്ത്തിൽ കുറവ് സംഭവിച്ചു. നിലവിൽ 7 പേരുള്ളിടത്ത്, ഇവരുടെ മടങ്ങി വരവോടെ അവശേഷിക്കുന്നത് നാസയുടെ ക്രിസ് വില്യംസും രണ്ട് റഷ്യൻ സഞ്ചാരികളും മാത്രമാണ്. 2025 ഓഗസ്റ്റിലാണ് ക്രൂ-11 ദൗത്യസംഘം ബഹിരാകാശ നിലയത്തിലെത്തിയത്. 2026 ഫെബ്രുവരി അവസാനം വരെ ബഹിരാകാശത്ത് തുടരാനായിരുന്നു തീരുമാനം. എന്നാൽ ദൗത്യസംഘത്തിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യമായി വന്നതോടെ മടക്കം നേരത്തേയാക്കി. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 165 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ക്രൂ-11 സംഘത്തിന്‍റെ മടങ്ങിയത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


